×
login
പ്രാദേശിക വിപണികളെ ഉണര്‍ത്തിയ 'ഷോപ് ലോക്കല്‍' സമ്മാന പദ്ധതി 30ന്അവസാനിക്കും, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആഴ്ചതോറും സമ്മാനം

കേരളത്തിനു പുറമെ ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഈ മാസം 30ന് സമ്മാന പദ്ധതി അവസാനിക്കും.

കോഴിക്കോട്: പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ വികെസി പ്രൈഡ് അവതരിപ്പിച്ച 'ഷോപ്പ് ലോക്കല്‍' സമ്മാനപദ്ധതി ജൂണ്‍ 30ന് അവസാനിക്കും. വന്‍കിട ഓണ്‍ലൈന്‍, ഇ-കൊമേഴ്‌സ് കമ്പനികളുടെ മത്സരം കാരണം പ്രതിസന്ധി നേരിടുന്ന അയല്‍പ്പക്ക വ്യാപര സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും അതുവഴി പ്രാദേശിക വിപണിക്ക് ഊര്‍ജം പകരാനുമാണ് വികെസി 'ഷോപ്പ് ലോക്കല്‍' കാമ്പയിന്‍ തുടക്കമിട്ടത്.

നേരിട്ട് കടകളിലെത്തി വികെസി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഷോപ്പ് ലോക്കല്‍ പ്രചരണത്തിന്റെ ഭാഗമായി ആഴ്ചതോറും സമ്മാനവും നല്‍കി വരുന്നുണ്ട്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വലിയ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഈ മാസം 30ന് സമ്മാന പദ്ധതി അവസാനിക്കും. ഈ സംസ്ഥാനങ്ങളിലായി ഇതിനകം രണ്ടര ലക്ഷത്തിലേറെ അയല്‍പ്പക്ക വ്യാപാരികള്‍ക്ക് 'ഷോപ്പ് ലോക്കല്‍' ക്യാമ്പയില്‍ ഗുണം ചെയ്തു.  

പദ്ധതിയുടെ ആദ്യ മാസങ്ങളില്‍ കേരളത്തിലെ 15000ഓളം ചെറുകിട കച്ചവടക്കാര്‍ക്ക് ഈ ക്യാമ്പയിന്‍ അനുഗ്രഹമായി. കേരളത്തിലെ വിജയത്തെ തുടര്‍ന്നാണ് മറ്റു സംസ്ഥാനങ്ങളിലേക്കും ഈ വ്യാപാര പ്രോത്സാഹന പദ്ധതി വ്യാപിപ്പിച്ചത്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടന്നുവരുന്നുണ്ട്. പ്രാദേശിക വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.