×
login
കൊവിഡ് രണ്ടാം തരംഗം; ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയില്‍, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നു

വാരാന്ത്യ നിയന്ത്രണവും കടകള്‍ നേരത്തേ അടയ്ക്കണമെന്ന ഉത്തരവുമാണ് ചെറുകിട വ്യാപാര മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. രാവിലെ മുതല്‍ വൈകീട്ട് വരെ മിക്ക കടകളിലും കച്ചവടം നടക്കുന്നില്ല.

തൃശൂര്‍: കൊവിഡ് രണ്ടാം തരംഗം ചെറുകിട വ്യാപാര മേഖലയെ അതിരൂക്ഷമായ പ്രതിസന്ധിയിലാക്കുന്നു. ആദ്യ കൊവിഡ് കാലത്തുണ്ടായ നഷ്ടത്തില്‍ നിന്ന് ഒരുവിധം ഉണര്‍വിലേക്ക് വരുന്നതിനിടെയുണ്ടായ രണ്ടാം തരംഗം വ്യാപാര മേഖലയെ അടിമുടി തകര്‍ത്തു.

വാരാന്ത്യ നിയന്ത്രണവും കടകള്‍ നേരത്തേ അടയ്ക്കണമെന്ന ഉത്തരവുമാണ് ചെറുകിട വ്യാപാര മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. രാവിലെ മുതല്‍ വൈകീട്ട് വരെ മിക്ക കടകളിലും കച്ചവടം നടക്കുന്നില്ല. വൈകുന്നേരം 5ന് ശേഷമാണ് കടകളിലേക്ക് ആളുകളെത്താറുള്ളത്. എല്ലാവരും ജോലി കഴിഞ്ഞ് വരുന്ന സമയമായതിനാല്‍ വൈകുന്നരങ്ങളില്‍ കുറച്ചെങ്കിലും കച്ചവടം നടക്കാറുണ്ട്. വൈകുന്നേരം നേരത്തേ കടയടക്കണമെന്ന നിര്‍ദ്ദേശം കച്ചവടത്തെയും വരുമാനമാനത്തേയും സാരമായി ബാധിച്ചു.

കൊവിഡിനെ തുടര്‍ന്ന് വ്യാപാര ഇടപാടുകളില്‍ 50 ശതമാനം ഇടിവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. നഷ്ടത്തെ തുടര്‍ന്ന് ഇതിനകം ചിലര്‍ വ്യാപാരം നിര്‍ത്തി. വില്പന കുറഞ്ഞ വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതിനാല്‍ അന്നംമുട്ടുമെന്ന് ആശങ്കയിലാണ് ജീവനക്കാര്‍.

ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ശമ്പളം നല്‍കാന്‍ കഴിയാതായതോടെ പലരും നാട്ടിലേക്ക് മടങ്ങി. വായ്പകളെടുത്താണ് ഭൂരിഭാഗം പേരും പ്രതിസന്ധിക്കിടയിലും കച്ചവടം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞാലും ചെറുകിട വ്യാപാര മേഖല സജീവമാകണമെങ്കില്‍ ഏറെനാള്‍ കഴിയേണ്ടി വരും.

 

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.