×
login
സെബിയും കാനഡയിലെ മാനിറ്റോബ സെക്യൂരിറ്റീസ് കമ്മീഷ‍നും തമ്മില്‍ ധാരണാ പത്രം; അതിര്‍ത്തി കടന്നുള്ള സഹകരണത്തിന് ഔപചാരികമായ അടിസ്ഥാനം ഒരുക്കും

ധാരണാപത്രം മാനിറ്റോബയില്‍ നിന്നുള്ള നിക്ഷേപകരെ സെബിയില്‍ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍ (എഫ്പിഐയായി) രജിസ്‌ട്രേഷന് യോഗ്യരാക്കും.

ന്യൂദല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യും കാനഡയിലെ മാനിറ്റോബ സെക്യൂരിറ്റീസ് കമ്മീഷനും തമ്മില്‍ ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ധാരണാപത്രം, സെക്യൂരിറ്റീസ് നിയന്ത്രണങ്ങളുടെ മേഖലയില്‍ അതിര്‍ത്തി കടന്നുള്ള സഹകരണത്തിന് ഔപചാരികമായ അടിസ്ഥാനം ഒരുക്കും.  പരസ്പര സഹായം സുഗമമാക്കുകയും മേല്‍നോട്ട  പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ പ്രകടനത്തിന് സംഭാവന നല്‍കുകയും സാങ്കേതിക  അറിവ് നല്‍കുന്നതിന് സഹായിക്കുകയും,  സെക്യൂരിറ്റീസ് മാര്‍ക്കറ്റുകള്‍ക്കുള്ള   നിയന്ത്രണങ്ങളും നിയമങ്ങളും  ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യും.  


ധാരണാപത്രം മാനിറ്റോബയില്‍ നിന്നുള്ള നിക്ഷേപകരെ സെബിയില്‍ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍ (എഫ്പിഐയായി) രജിസ്‌ട്രേഷന് യോഗ്യരാക്കും.

കാനഡയിലെ മാനിറ്റോബ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങള്‍ സെബിയില്‍ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍  ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു, അതിനായി ഒരു വിദേശ രാജ്യത്തിന്റെ / പ്രവിശ്യയുടെ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഇന്റര്‍നാഷണലില്‍ ഒപ്പിട്ടിരിക്കണം എന്നതാണ് മുന്‍ വ്യവസ്ഥകളിലൊന്ന്. ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷനുകളുടെ ബഹുമുഖ ധാരണാപത്രം, മാനിറ്റോബയില്‍ നിന്നുള്ള സ്ഥാപനങ്ങളെ സെബിയില്‍ എഫ്പിഐ ആയി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നതിന് സെബിയുമായി ഒരു ഉഭയകക്ഷി ധാരണാപത്രം ഒപ്പിടേണ്ടത് അത്യാവശ്യമാണ്. ഈ ഉഭയകക്ഷി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിലൂടെ,   2,665 കോടി രൂപയുടെ മൊത്തം ആസ്തിയുള്ള മാനിറ്റോബയിലെ താമസക്കാരായ  ഏകദേശം ഇരുപതോളം നിക്ഷേപകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപം തുടരാന്‍ അര്‍ഹത നേടുമെന്നും പ്രതീക്ഷിക്കുന്നു

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.