login
യുടിഐ മ്യൂച്വല്‍ ഫണ്ട്‍ വാട്ട്‌സ്ആപ്പ് സേവനം‍ ആരംഭിച്ചു

ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്സ്, അപ്‌ഡേറ്റുകള്‍, ഇന്‍ഫോഗ്രാഫിക്സ് എന്നിവയിലൂടെ നിക്ഷേപകരുമായുള്ള സംവാദം ഗണ്യമായി വര്‍ധിപ്പിക്കും. ഇരുപത്തിനാലു മണിക്കൂറും ലഭ്യമായ സ്വയം സേവന ചാനലാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്. ലംപ്‌സം, എസ്‌ഐപി നിക്ഷേപങ്ങള്‍, എസ്ഡബ്ല്യുപി, എസ്ടിപി, എസ്‌ഐപി പോസ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അപ്‌ഡേറ്റ് തുടങ്ങിയ മുപ്പതിലധികം ഇടപാടുകള്‍ നിക്ഷേപകര്‍ക്ക് ഇതുവഴി നടത്താന്‍ കഴിയും.

കൊച്ചി: നിക്ഷേപകരുമായുള്ള  ഇടപഴകലും  ആശയവിനമയവും മെച്ചപ്പെടുത്തുകയെന്ന  ലക്ഷ്യത്തോടെ യുടിഐ മ്യൂച്വല്‍ ഫണ്ട്  നൂതന വാട്ട്‌സാപ്പ്  ചാറ്റ് സേവനം ആരംഭിച്ചു. വാട്സാപ്പ് നമ്പര്‍ +91 7208081230 ആണ്. നിക്ഷേപകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും  നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് ആപ്പില്‍ പ്രാപ്യമായിരിക്കും. അവര്‍ക്ക്  നിക്ഷേപത്തിനുള്ള പിന്തുണയും സഹായവും ലഭിക്കുകയും ചെയ്യും. മാത്രവുമല്ല, ഇത് യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ വിപണന, നിക്ഷേപ സേവനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.  

ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്സ്, അപ്‌ഡേറ്റുകള്‍, ഇന്‍ഫോഗ്രാഫിക്സ് എന്നിവയിലൂടെ നിക്ഷേപകരുമായുള്ള സംവാദം ഗണ്യമായി വര്‍ധിപ്പിക്കും. ഇരുപത്തിനാലു മണിക്കൂറും  ലഭ്യമായ സ്വയം സേവന ചാനലാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്. ലംപ്‌സം, എസ്‌ഐപി നിക്ഷേപങ്ങള്‍, എസ്ഡബ്ല്യുപി, എസ്ടിപി, എസ്‌ഐപി പോസ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അപ്‌ഡേറ്റ് തുടങ്ങിയ  മുപ്പതിലധികം  ഇടപാടുകള്‍  നിക്ഷേപകര്‍ക്ക് ഇതുവഴി നടത്താന്‍ കഴിയും.  

ഇതുവഴി നിക്ഷേപകര്‍ക്ക് ശാഖാ സന്ദര്‍ശനം ഒഴിവാക്കാം സാധിക്കും.  ഇടപാടുകള്‍ പൂര്‍ണമായു സുരക്ഷിതത്വത്തോടെ എളുപ്പത്തിലും വേഗത്തിലും  നടത്താന്‍ സാധിക്കും. എന്‍എവി, പോര്‍ട്ട്‌ഫോളിയോ വിശദാംശങ്ങള്‍, അക്കൗണ്ട്, മൂലധന വളര്‍ച്ചാ സ്റ്റേറ്റ്മെന്റ്  തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കാം. മ്യൂച്വല്‍ ഫണ്ടുകള്‍, എസ്‌ഐപികള്‍, ഇന്‍ഡെക്സ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താമെന്നതിനു പുറമേ മ്യൂച്വല്‍ഫണ്ട് സംബന്ധിച്ച ലേഖനങ്ങള്‍ വായിക്കാം.  

  comment

  LATEST NEWS


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി


  യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.