×
login
ഇന്ത്യയിലെ മികച്ച തൊഴിലിടമായി വി-ഗാര്‍ഡ്; അംബീഷന്‍ബോക്സ് ബെസ്റ്റ് പ്ലെയ്സസ് ടു വര്‍ക്ക് നടത്തിയ റേറ്റിങില്‍ ഒന്നാമത്

ജീവനക്കാര്‍ക്ക് ഏറെ കരുതല്‍ ഉറപ്പാക്കുന്നതോടൊപ്പം മികച്ച ഒരു തൊഴില്‍ദാതാവ് ആയ ബ്രാന്‍ഡ് എന്ന നേട്ടം കൂടി ഈ പുരസ്‌ക്കാരത്തിലൂടെ വി-ഗാര്‍ഡ് സ്വന്തമാക്കിയിരിക്കയാണെന്ന് കമ്പനി പറഞ്ഞു.

കൊച്ചി: ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അംഗീകാരം. 2021ലെ പട്ടികയില്‍ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് വി-ഗാര്‍ഡിന് ലഭിച്ചത്. അംബീഷന്‍ബോക്സ് ബെസ്റ്റ് പ്ലെയ്സസ് ടു വര്‍ക്ക് നടത്തിയ റേറ്റിങില്‍ വി-ഗാര്‍ഡ് മുന്നിലെത്തി.  

സര്‍വെ, അഭിമുഖം, റേറ്റിങ് എന്നിവയിലൂടെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെയാണ് മികച്ച തൊഴിലിടമായി കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലൊട്ടാകെ വിവിധ കമ്പനികളിലെ 50 ലക്ഷത്തിലേറെ ജീവനക്കാര്‍ക്കിടയില്‍ സര്‍വെ നടത്തിയാണ് അംബീഷന്‍ ബോക്സ് മികച്ച തൊഴിലിട പുരസ്‌ക്കാരം നല്‍കുന്നത്.  

ജീവനക്കാര്‍ക്ക് ഏറെ കരുതല്‍ ഉറപ്പാക്കുന്നതോടൊപ്പം മികച്ച ഒരു തൊഴില്‍ദാതാവ് ആയ ബ്രാന്‍ഡ് എന്ന നേട്ടം കൂടി ഈ പുരസ്‌ക്കാരത്തിലൂടെ വി-ഗാര്‍ഡ് സ്വന്തമാക്കിയിരിക്കയാണെന്ന്  കമ്പനി പറഞ്ഞു.

    comment

    LATEST NEWS


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


    മനുഷ്യഗണ വിശേഷങ്ങള്‍


    വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


    ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


    ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.