×
login
വി-ഗാര്‍ഡിന്റെ വരുമാനത്തില്‍ 38 ശതമാനം വര്‍ധന; മൊത്ത അറ്റവരുമാനം‍ 565.2 കോടി

മുന്‍ വര്‍ഷത്തെ 3.6 കോടി രൂപയെ അപേക്ഷിച്ച് 602 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് മൊത്ത വരുമാനത്തില്‍ (ഗ്രോസ്സ് മാര്‍ജിന്‍ ) 3.8 വളര്‍ച്ച കൈവരിച്ചു. ഇലക്ട്രിക്കല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ വിഭാഗങ്ങള്‍ ഈ പാദത്തില്‍ കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി.

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021 -22 സാമ്പത്തിക വര്‍ഷം ഒന്നാം പാദ വരുമാനത്തില്‍ 38 ശതമാനം വര്‍ധനവ് നേടി. ജൂണ്‍ 30 ന് അവസാനിച്ച കണക്കുകള്‍ പ്രകാരം 565.2 കോടിയാണ് മൊത്ത അറ്റവരുമാനം. മുന്‍ വര്‍ഷം ഇത് 408   കോടി രൂപയായിരുന്നു.  25.5 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

 മുന്‍ വര്‍ഷത്തെ 3.6 കോടി രൂപയെ അപേക്ഷിച്ച് 602 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് മൊത്ത വരുമാനത്തില്‍ (ഗ്രോസ്സ് മാര്‍ജിന്‍ ) 3.8 വളര്‍ച്ച കൈവരിച്ചു. ഇലക്ട്രിക്കല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ വിഭാഗങ്ങള്‍ ഈ പാദത്തില്‍ കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി.

'കോവിഡ് -19 രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള അടച്ചിടലുകള്‍ ഞങ്ങളുടെ ശക്തമായ പല വിപണികളേയും ബാധിച്ചു. ലോക്ക്ഡൗണ്‍ സിക്കിമിലെ ഞങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകളെയും ബാധിച്ചു. പരിമിതികളുടെ പശ്ചാത്തലത്തിലും  ഇലക്ട്രിക്കല്‍സ്, ഡ്യൂറബിള്‍സ് വിഭാഗങ്ങളില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞു.

 ഉല്‍പ്പാദന ചെലവ് വര്‍ധിക്കുന്നത് വെല്ലുവിളിയായി തുടരുന്നു. ഇത് വലിയൊരളവില്‍ മറികടക്കാന്‍ കഴിഞ്ഞെങ്കിലും ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദം തുടര്‍ന്നേക്കും,' വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

  comment

  LATEST NEWS


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.