×
login
ഓണത്തിന് 'വൗ' ഫാഷന്‍ കളക്ഷനുമായി വികെസി പ്രൈഡ്; ഹൈ ഹീല്‍സ് ഫാഷന്‍ പാദരക്ഷകളുടെ മികച്ച ശേഖരം

ഫാഷന്‍ പ്രേമികളായ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും തിരഞ്ഞെടുക്കാവുന്ന കളക്ഷനാണിത്.

വികെസി പ്രൈഡിന്റെ വനിതകള്‍ക്കുള്ള സവിശേഷ ഫാഷന്‍ കളക്ഷനായ 'വൗ' വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ അവതരിപ്പിക്കുന്നു. വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക്, ഡയറക്ടര്‍മാരായ വി റഫീഖ്, വി.പി. മുസ്തഫ, വി. മുഹമ്മദ് കുട്ടി, ഡീലര്‍മാരായ മുഹമ്മദ്, അബ്ദുള്‍ സലാം, മുഹമ്മദ് സമീര്‍ (എജി അസോസിയേറ്റ്സ്) എന്നിവര്‍ സമീപം.

കോഴിക്കോട്: ഈ ഓണം സീസണില്‍ വനിതകള്‍ക്കായി 'വൗ' (WOW!) എന്ന പേരില്‍ വികെസി പ്രൈഡ് സവിശേഷ ഫാഷന്‍ കളക്ഷന്‍ അവതരിപ്പിച്ചു. അയല്‍പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന വികെസി പദ്ധതിയായ ഷോപ്പ് ലോക്കല്‍ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിന് ഇതോടെ തുടക്കമായി. വയനാട്ടില്‍ നടന്ന വികെസി ഡയറക്ടേഴ്സ് കോണ്‍ക്ലേവിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്കായി അവരുടെ തൊട്ടടുത്തുള്ള ഷോപ്പുകളില്‍ 'വൗ' ഹൈ-ഫാഷന്‍ കളക്ഷനുകള്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.

പി യു സോളില്‍ നിര്‍മിച്ച ഹൈ ഹീല്‍സ് ഫാഷന്‍ പാദരക്ഷകളുടെ മികച്ച ശേഖരമാണ് 'വൗ' അവതരിപ്പിക്കുന്നത്. ഫാഷന്‍ പ്രേമികളായ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും തിരഞ്ഞെടുക്കാവുന്ന കളക്ഷനാണിത്. രാജ്യാന്തര തലത്തില്‍ പ്രചാരത്തിലുള്ള, എല്ലാ സീസണുകള്‍ക്കും അനുയോജ്യമായ കന്റംപററി സ്റ്റൈല്‍ ഫാഷന്‍ പാദരക്ഷകളുടെ മികച്ച ശേഖരം ചെറുകിട ഷോപ്പുകളിലൂടെ ഉപഭോക്താക്കളിലെത്തും.  


"വ്യവസായ രംഗത്തെ നവീന ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനൊപ്പം ചെറുകിട സംരംഭകരേയും വിതരണക്കാരേയും കൂടി പ്രോത്സാഹിപ്പിച്ച് ഇന്ത്യന്‍ പാദരക്ഷാ വ്യവസായ മേഖലയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്" വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു. "അയല്‍പ്പക്കങ്ങളിലെ ചെറുകിട വ്യാപാരികള്‍ക്ക് കരുത്തുപകരാനും ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ മത്സരത്തില്‍ അവരെ അതിജീവിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന ഷോപ്പ് ലോക്കല്‍ പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ടം വിവിധ പദ്ധതികളോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും ഇത് വിപണിക്ക് ഉത്തേജനം പകരുമെന്നും" അദ്ദേഹം പറഞ്ഞു.  

കോവിഡ് പ്രതിസന്ധിയില്‍ നിന്നും വിപണിയിലെ മറ്റു വെല്ലുവിളികളില്‍ നിന്നും അയല്‍പ്പക്ക വ്യാപാര സ്ഥാപനങ്ങളെ ഉത്തേജിപ്പിച്ച് അവര്‍ക്ക് പ്രോത്സാഹനമേകാനും തുടക്കമിട്ട വികെസി പ്രൈഡ് ഷോപ്പ് ലോക്കല്‍ പരിപാടിയുടെ ആദ്യ ഘട്ടം വലിയ വിജയമായിരുന്നു. വിദേശ വിപണികള്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ സ്പോര്‍ട്ടി ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ, ഇന്ത്യയിലെ ആദ്യ സൂപ്പര്‍സോഫ്റ്റ് പിയു പാദരക്ഷ,  സൂര്യപ്രകാശത്തില്‍ നിറം മാറുന്ന യുവി പാദരക്ഷകള്‍ എന്നിവയും ഇതിനകം വികെസി അവതരിപ്പിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


  അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


  നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.