login
പ്രതിമാസം ഒരു ലക്ഷം അക്കൗണ്ടുകള്‍ ലക്ഷ്യമിട്ട് യെസ് ബാങ്ക്

കഴിഞ്ഞ മാസം 60,000 അക്കൗണ്ടുകളാണ് ആരംഭിച്ചത്. ഡിസംബര്‍-ജനുവരിയോടെ പ്രതിമാസം ഒരു ലക്ഷം അക്കൗണ്ടുകള്‍ എന്ന നിലയിലെത്താനാണ് ശ്രമം.

കൊച്ചി: സാങ്കേതികവിദ്യാ അധിഷ്ഠിത സേവനങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് റീട്ടെയില്‍ ഉപഭോക്തൃ നിരയില്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് വായ്പ മുഴുവനായി അടച്ചു തീര്‍ത്ത ശേഷവും സാമ്പത്തിക പ്രകടനം, നിക്ഷേപ വളര്‍ച്ച എന്നിവയില്‍ വന്‍ മെച്ചപ്പെടുത്തലാണ് ബാങ്ക് നടത്തിയിരിക്കുന്നത്.  

കഴിഞ്ഞ മാസം 60,000 അക്കൗണ്ടുകളാണ് ആരംഭിച്ചത്. ഡിസംബര്‍-ജനുവരിയോടെ പ്രതിമാസം ഒരു ലക്ഷം അക്കൗണ്ടുകള്‍ എന്ന നിലയിലെത്താനാണ് ശ്രമം.

റിസര്‍വ് ബാങ്കിന്റെ 50,000 കോടി രൂപയുടെ പ്രത്യേക വായ്പ പൂര്‍ണമായും തിരിച്ചടച്ച ബാങ്ക് ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 129 കോടി  രൂപ അറ്റാദായമുണ്ടാക്കിയെന്നും പ്രശാന്ത് കുമാര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ചെറുകിട, എംഎസ്എംഇ, പേഴ്സണല്‍ വായ്പകള്‍ നല്‍കുന്നതിലായിരിക്കും  ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.