മാര്‍ച്ച് 26, 27 തീയതികളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ മേയ് മാസത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍/കമ്പ്യൂട്ടര്‍ അധിഷ്ഠിത മെയിന്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം.
സെലക്ഷന് ടെസ്റ്റ്- പ്രിലിമിനറി മാര്‍ച്ച് 26, 27 ന്, മെയിന്‍ പരീക്ഷ മേയില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അസിസ്റ്റന്റുമാരെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തെ വിവിധ ഓഫീസുകളിലായി 950 ഒഴിവുകളുണ്ട്. അഹമ്മദാബാദ്-35, ബാംഗ്ലൂര്‍-74, ഭോപ്പാല്‍-31, ഭുവനേശ്വര്‍-31, ചണ്ഡിഗഢ്-78, ചെന്നൈ-66, ഗുവാഹട്ടി-32, ഹൈദരാബാദ്-40, ജയ്പൂര്‍-48, ജമ്മു-12, കാണ്‍പൂര്‍, ലക്നൗ-131, കൊല്‍ക്കത്ത-26, മുംബൈ-128, നാഗ്പൂര്‍-56, ന്യൂദല്‍ഹി-75, പാട്ന-33.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി ആര്‍ബിഐ ഓഫീസുകൡലായി 54 ഒഴിവുകളാണുള്ളത്. (ജനറല്‍-28, ഇഡബ്ല്യുഎസ്-5, ഒബിസി-13, എസ്സി-7, എസ്ടി-1) വിമുക്തഭടന്മാര്ക്ക് 7 ഒഴിവുകളിലും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 1 ഒഴിവിലും സംവരണാനുകൂല്യം നല്കി നിയമിക്കും.
മാര്‍ച്ച് 26, 27 തീയതികളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ മേയ് മാസത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍/കമ്പ്യൂട്ടര്‍ അധിഷ്ഠിത മെയിന്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം. ശമ്പള നിരക്ക് 20700-55700 രൂപ. തുടക്കത്തില്‍ പ്രതിമാസം ഏകദേശം 45050 രൂപ ശമ്പളം ലഭിക്കും.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബാച്ചിലേഴ്സ് ബിരുദം. പട്ടികജാതി/വര്‍ഗ്ഗകാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പാസ്മാര്‍ക്ക് മതി. വിമുക്തഭടന്മാര്ക്ക് ബിരുദം അല്ലെങ്കില്‍ മെട്രിക്കുലേഷന്‍/സായുധസേനയുടെ തത്തുല്യ പരീക്ഷാ യോഗ്യത മതി. പ്രതിരോധ സേനയില്‍ 15 വര്‍ഷത്തെ സേവനപരിചയമുണ്ടായിരിക്കണം.
പ്രായപരിധി: 1.2.2022 ല്‍ 20 നും 28 നും മധ്യേയാവണം. 1994 ഫെബ്രുവരി രണ്ടിനും 2002 ഫെബ്രുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഒബിസി വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തി പുനര്‍വിവാഹം കഴിക്കാത്തവര്‍ക്കും 10 വര്‍ഷവും റിസര്‍വ്വ് ബാങ്ക് വര്‍ക്ക് എക്സ്പീരിയന്‍സുള്ളവര്‍ക്ക് പരമാവധി 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.
നിയമനമാഗ്രഹിക്കുന്ന ആര്‍ബിഐ ഓഫീസ് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. റിക്രൂട്ട്മെന്റ് സൗത്ത്, വെസ്റ്റ്, നോര്‍ത്ത്, ഈസ്റ്റ്എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. സൗത്ത് റിക്രൂട്ട്മെന്റ് സോണിന് കീഴില്‍ ബെംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, തിരുവനന്തപുരം (കൊച്ചി ഉള്‍പ്പെടെ) എന്നീ ആര്‍ബിഐ ഓഫീസുകളുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rbi.org.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മാര്‍ച്ച് 8 വരെ അപേക്ഷകള്‍ സ്വീകരിക്കും. പരീക്ഷാ ഫീസ് ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 450 രൂപയും എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര് എന്നീ വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ്. ആര്‍ബിഐ സ്റ്റാഫിനെ പരീക്ഷാഫീസില്നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സെലക്ഷന്: ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗുവേജ് ന്യൂമെറിക്കല്‍ എബിലിറ്റി, റിസണിങ് എബിലിറ്റി എന്നീ വിഷയങ്ങളിലായി 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാര്‍ക്കിന്. ഒരു മണിക്കൂര്‍ സമയം ലഭിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്.
ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള മെയിന്‍ പരീക്ഷയില്‍ ടെസ്റ്റ് ഓഫ് റിസണിങ്, ഇംഗ്ലീഷ് ലാംഗുവേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, ജനറല്‍ അവയര്‍നെസ്, കമ്പ്യൂട്ടര്‍ നോളഡ്ജ് എന്നിവ ഉള്‍പ്പെടും. 200 ചോദ്യങ്ങള്‍. 200 മാര്‍ക്കിന്. 135 മിനിട്ട് സമയം അനുവദിക്കും. പ്രിലിമിനറി യോഗ്യത നേടുന്നവര്‍ക്കാണ് മെയിന്‍ പരീക്ഷ.
ഇതിനു പുറമെ ലാംഗുവേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റുമുണ്ടാകും. മെയിന്‍ പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. അന്തിമ തെരഞ്ഞെടുപ്പ് വൈദ്യപരിശോധനക്ക് വിധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്രംഗ്ദള് ശൗര്യറാലി
വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊച്ചിന് ഷിപ്പ്യാര്ഡില് വര്‍ക്ക്മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ
ഐഐഎഫ്ടിയില്‍ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം; പഠനാവസരം കാക്കിനാട കാമ്പസില്‍, സെലക്ഷന് ടെസ്റ്റ് ജൂലൈ രണ്ടിന്
സിഫ്നെറ്റില്‍ ബിഎഫ്എസ്സി നോട്ടിക്കല്‍ സയന്‍സ്; വെസ്സല്‍ നാവിഗേറ്റര്‍/മറൈന്‍ ഫിറ്റര്‍ കോഴ്സുകളില്‍ പ്രവേശനം
കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക്
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക്ക് സേവക്: ഒഴിവുകള്‍ 2203
2065 കേന്ദ്ര തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു