×
login
സെബി‍യില്‍ അസിസ്റ്റന്റ് മാനേജര്‍/ഓഫീസര്‍: 120 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 24 നകം

മൂന്ന് ഘട്ടങ്ങളായാണ് സെലക്ഷന്‍ നടപടികള്‍. ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കും.

കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് സോര്‍ ഓഫ് ഇന്ത്യ(സെബി) അസിസ്റ്റന്റ് മാനേജര്‍/ഗ്രേഡ് എ ഓഫീസര്‍ വരെ റിക്രൂട്ട് ചെയ്യുന്നു. ജനറല്‍, ലീഗല്‍, ഐടി, റിസര്‍ച്ച്, ഒഫീഷ്യല്‍ ലാംഗുവേജ് സീറ്റുകളിലായി 120 ഒഴിവുകളുണ്ട്.

ജനറല്‍ സ്ട്രീമില്‍ 80 ഒഴിവുകളാണുള്ളത് (ജനറല്‍-32, ഒബിസി-22, എസ്‌സി-11, എസ്ടി-7, ഇഡബ്ല്യുഎസ്-8). 5 ഒഴിവുകളില്‍ ഭിന്നശേഷിക്കാരെ (പിഡബ്ല്യുഡി) നിയമിക്കും. യോഗ്യത-ഏതെങ്കിലും ഡിസിപ്ലിനില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി, ബാച്ചിലേഴ്‌സ് ഡിഗ്രി(ലോ/എന്‍ജിനീയറിങ്), സിഎ/സിഎഫ്എ/സിഎസ്/സിഡബ്ല്യുഎ.

ലീഗല്‍ സ്ട്രീമില്‍  16 ഒഴിവുകള്‍ (ജനറല്‍-11, ഒബിസി-2, എസ്‌സി-1, എസ്ടി-1, ഇഡബ്ല്യുഎസ്-1) ഭിന്നശേഷിക്കാര്‍ക്ക് ഒരൊഴിവുണ്ട്. യോഗ്യത-അംഗീകൃത നിയമബിരുദം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഐടി സ്ട്രീമില്‍-14 ഒഴിവുകള്‍(ജനറല്‍-5, ഒബിസി-2, എസ്‌സി-3, എസ്ടി-3, ഇഡബ്ല്യുഎസ്-1), ഭിന്നശേഷിക്കാര്‍ക്ക് 2 ഒഴിവുകള്‍ ലഭിക്കും. യോഗ്യത-ബിഇ/ബിടെക് (ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇസി/ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്)അല്ലെങ്കില്‍ എംസിഎ അല്ലെങ്കില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും കമ്പ്യൂട്ടര്‍ /ഐടിയില്‍ രണ്ട് വര്‍ഷത്തെ ബിരുദാനന്തരബിരുദവും.

റിസര്‍ച്ച് സ്ട്രീമില്‍ 7ഒഴിവുകള്‍ (ജനറല്‍-4, ഒബിസി-2, എസ്‌സി-1) ഭിന്നശേഷിക്കാര്‍ക്ക്-1. യോഗ്യത-മാസ്റ്റേഴ്‌സ് ഡിഗ്രി(സ്റ്റാറ്റിസ്റ്റിക്‌സ്/ഇക്കണോമിക്‌സ്/കോമേഴ്‌സ്/ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ്/ഇക്കണോമിക്‌സ്)


ഒഫിഷ്യല്‍ ലാംഗുവേജ് സ്ട്രീമില്‍ 3 ഒഴിവുകല്‍ (ജനറല്‍-2, ഒബിസി-1) ഭിന്നശേഷിക്കാര്‍ക്ക്-1. യോഗ്യത-ഹിന്ദിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി (ഡിഗ്രിതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.) പ്രായപരിധി 31.12.2021 ല്‍ 30 വയസ്സ്. 1992 ജനുവരി മൂന്നിന് ശേഷം ജനിച്ചവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവുണ്ട്.

അപേക്ഷാഫീസ് 1000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 100 രൂപ മതി. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.sebi.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ജനുവരി 24 നകം സമര്‍പ്പിക്കണം.

മൂന്ന് ഘട്ടങ്ങളായാണ് സെലക്ഷന്‍ നടപടികള്‍. ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കും. ഒന്നാംഘട്ട ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. ബെംഗളൂരു, മൈസൂര്‍, മാണ്ഡ്യ, ബെല്‍ഗവി, ഹൂഗ്ലി, ധര്‍വാഡ്, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുര, സേലം, ചെന്നൈ, പുതുച്ചേരി, പനാജി, വിശാഖപട്ടണം എന്നിവയും പരീക്ഷാ കേന്ദ്രങ്ങളില്‍പ്പെടും.

തെരഞ്ഞെടുക്കപ്പെടുന്നവരെ ഗ്രേഡ് എ, ഓഫീസറായി/അസിസ്റ്റന്റ് മാനേജരായി 28150-55600 രൂപ ശമ്പള നിരക്കില്‍ നിയമിക്കും. പരിഷ്‌കരണത്തിനു മുന്‍പുള്ള ശമ്പളമാണിത്. തുടക്കത്തില്‍ പ്രതിമാസം 80500 രൂപ മുതല്‍ 1,15,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. കൂടാതെ നിരവധി ആനുകൂല്യങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.