×
login
ബാങ്ക് ഓഫ് ഇന്ത്യ‍യില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം;ഒഴിവുകള്‍ 696, ഓണ്‍ലൈന്‍ അപേക്ഷ മേയ് 10 വരെ

അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി മേയ് 10 വരെ സമര്‍പ്പിക്കാവുന്നതാണ്. സെലക്ഷന്‍ ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 696 ഒഴിവുകള്‍. (594 സ്ഥിരം ഒഴിവുകളും 102 കരാര്‍ ഒഴിവുകളും). തസ്തിക, സ്ഥിരം ഒഴിവുകള്‍: ഇക്കണോമിക്‌സ്-2, സ്റ്റാറ്റിസ്റ്റിഷ്യന്‍- 2, റിസ്‌ക് മാനേജര്‍- 2, ക്രഡിറ്റ് അനലിസ്റ്റ്- 53, ക്രഡിറ്റ് ഓഫീസേഴ്‌സ്-484, ടെക്‌നിക്കല്‍ അപ്രൈസല്‍-9, ഐടി ഓഫീസര്‍ (ഡാറ്റാ സെന്റര്‍)- 42.

കരാര്‍ നിയമനം: മാനേജര്‍ ഐടി- 21, സീനിയര്‍ മാനേജര്‍ ഐടി-23, മാനേജര്‍ ഐടി ഡാറ്റാ സെന്റര്‍-6, സീനിയര്‍ മാനേജര്‍ ഐടി ഡാറ്റാ സെന്റര്‍-6, സീനിയര്‍ മാനേജര്‍ (നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി)- 5, സീനിയര്‍ മാനേജര്‍ (നെറ്റ് വര്‍ക്ക് കട്ടിങ് ആന്റ് സ്വിച്ചിങ് സ്‌പെഷ്യലിസ്റ്റ്‌സ്-10, മാനേജര്‍ എന്‍ഡ് പോയിന്റ് സെക്യൂരിറ്റി-  3, മാനേജര്‍ ഡാറ്റാ സെന്റര്‍ (സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- 6, മാനേജര്‍ (ഡാറ്റാ സെന്റര്‍)ക്ലൗഡ് വെര്‍ച്ച്വലൈസേഷന്‍-3, മാനേജര്‍ ഡാറ്റാ സെന്റര്‍ സ്റ്റോറേജ് ആന്റ് ബാക്ക്അപ് ടെക്‌നോളജീസ്- 3, മാനേജര്‍ ഡാറ്റാ സെന്റര്‍ നെറ്റ്‌വര്‍ക്ക് വെര്‍ച്വലൈസേഷന്‍ ഓണ്‍ എസ്ഡിഎന്‍ സിസോ എസിഐ- 4, മാനേജര്‍ ഡാറ്റാ ബേസ് എക്‌സ്‌പേര്‍ട്ട്- 5, മാനേജര്‍ ടെക്‌നോളജി ആര്‍ക്കിടെക്ട്-2, മാനേജര്‍ ആപ്ലിക്കേഷന്‍ ആര്‍ക്കിടെക്ട്-2.


പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.bankofindia.co.in ല്‍ നിന്നും ഡൗണ്‍ലോഡ്  ചെയ്യാം. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 175 രൂപ. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 175 രൂപ. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി മേയ് 10 വരെ സമര്‍പ്പിക്കാവുന്നതാണ്. സെലക്ഷന്‍ ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 175000 രൂപ മുതല്‍ 218000 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.

 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.