എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കിലും പ്രായപരിധിയിലും ഇളവുണ്ട്. പ്രതിമാസ ശമ്പളത്തിന് പുറമെ വര്‍ഷംതോറും വിവിധ അലവന്‍സുകളായി 12,000 രൂപകൂടി ലഭിക്കും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ (ബെല്‍) 247 പ്രോജക്ട്/ട്രെയിനി എന്ജിനീയര്മാരെയും ട്രെയിനി ഓഫീസര്‍മാരെയും (ഫിനാന്‍സ്) റിക്രൂട്ട് ചെയ്യുന്നു. തസ്തികകളുടെ വിശദാംശങ്ങള്‍ ചുവടെ-
* പ്രോജക്ട് എന്‍ജിനീയര്‍- ഇലക്ട്രോണിക്സ്-40, മെക്കാനിക്കല്‍ 14, കമ്പ്യൂട്ടര്‍ സയന്‍സ് 9, ഇലക്ട്രിക്കല്‍ 2, സിവില്‍ 2, യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 32 വയസ്. ആകെ 67 ഒഴിവുകള്‍ (ജനറല്‍ 28 ഒബിസി 18, എസ്സി 10, എസ്ടി 5, ഇഡബ്ല്യുഎസ് 6). ശമ്പളം പ്രതിമാസം ആദ്യവര്‍ഷം 40,000 രൂപ. രണ്ടാം വര്‍ഷം 45,000 രൂപ, മൂന്നാം വര്‍ഷം 50,000 രൂപ, നാലാംവര്‍ഷം 55,000 രൂപ.
* ട്രെയിനി എന്‍ജിനീയര്‍- ഇലക്ട്രോണിക്സ്-103, മെക്കാനിക്കല്‍ 50, കമ്പ്യൂട്ടര്‍ സയന്‍സ് 8, ഇലക്ട്രിക്കല്‍ 7, ആര്‍ക്കിടെക്ചര്‍ 1 (ആകെ 169 ഒഴിവുകള്‍- ജനറല്‍ 73 ഒബിസി 49, എസ്സി 27, എസ്ടി 13, ഇഡബ്ല്യുഎസ് 18), യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 55% മാര്‍ക്കോടെ ബിഇ/ബിടെക് ബിരുദവും 6 മാസത്തെ ഇന്‍ഡസ്ട്രിയല്‍ എക്സ്പീരിയന്‍സും. പ്രായപരിധി 28 വയസ്. ശമ്പളം പ്രതിമാസം ആദ്യവര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 35,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ.
* ട്രെയിനി ഓഫീസര്‍ (ഫിനാന്‍സ്): ഒഴിവുകള്‍-11, യോഗ്യത: എംബിഎ ഫിനാന്‍സ് 55 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. 6 മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായപരിധി 28 വയസ്. ശമ്പളം പ്രതിമാസം ആദ്യവര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 35,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ.
1.1.2022 വച്ചാണ് പ്രായപരിധിയും പ്രവൃത്തിപരിചയവുമെല്ലാം നിശ്ചയിച്ചിട്ടുള്ളത്. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കിലും പ്രായപരിധിയിലും ഇളവുണ്ട്.
പ്രതിമാസ ശമ്പളത്തിന് പുറമെ വര്‍ഷംതോറും വിവിധ അലവന്‍സുകളായി 12,000 രൂപകൂടി ലഭിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bel-india.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.
അപേക്ഷാ ഫീസ്- പ്രോജക്ട് എന്‍ജിനീയര്‍ 500 രൂപ, ട്രെയിനി എന്‍ജിനീയര്‍/ട്രെയിനി ഓഫീസര്‍ (ഫിനാന്‍സ്) 200 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി നാലിനകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്. അക്കാഡമിക് മികവിന് 75%, പ്രവൃത്തിപരിചയത്തനിന് 10%, ഇന്റര്‍വ്യൂവിന് 15% എന്നിങ്ങനെ വെയിറ്റേജ് നല്‍കിയാണ് തെരഞ്ഞെടുപ്പ്.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഐഐഎഫ്ടിയില്‍ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം; പഠനാവസരം കാക്കിനാട കാമ്പസില്‍, സെലക്ഷന് ടെസ്റ്റ് ജൂലൈ രണ്ടിന്
സിഫ്നെറ്റില്‍ ബിഎഫ്എസ്സി നോട്ടിക്കല്‍ സയന്‍സ്; വെസ്സല്‍ നാവിഗേറ്റര്‍/മറൈന്‍ ഫിറ്റര്‍ കോഴ്സുകളില്‍ പ്രവേശനം
കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക്
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക്ക് സേവക്: ഒഴിവുകള്‍ 2203
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് കെമിസ്റ്റ്/ജിയോഫിസിസ്റ്റ് ഒഴിവുകള്‍ 62; ഓണ്‍ലൈന്‍ അപേക്ഷ മേയ് 12 നകം
കൊച്ചിന് ഷിപ്പ്യാര്ഡില് വര്‍ക്ക്മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ