×
login
സി- ഡാക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടി/കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളെ തേടുന്നു, ഒഴിവുകള്‍- 261; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 22 വരെ

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം, ശമ്പളം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cdac.in ലഭ്യമാണ്.

കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നോയിഡയിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്ക്)വിവിധ പ്രോജക്ടുകളിലേക്ക് ഐടി/കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തസ്തികകളും ഒഴിവുകളും ചുവടെ.

  • പ്രോജക്ട് മാനേജര്‍ - ഒഴിവുകള്‍-11 (സോഫ്റ്റ്‌വെയര്‍ ഡിസൈനര്‍ & ഡവലപ്‌മെന്റ്-2, സൊലൂഷന്‍ ആര്‍ക്കിടെക്-4, ഗ്രീഡ് സെക്യൂരിറ്റി ആര്‍ക്കിടെക്ട്/ആപ്ലിക്കേഷന്‍  & ഡേറ്റാബേസ് ആര്‍ക്കിടെക്ട്-4, ലീഡ് ക്ലൗഡ് ആര്‍ക്കിടെക്ട്-3, സോഫ്റ്റ്‌വെയര്‍ ഡിസൈന്‍/ട്രാന്‍സിറ്റ് ആന്റ് പേയ്‌മെന്റ് ആപ്ലിക്കേഷന്‍-1, ക്ലൗഡ് ആന്റ് വെബ് ടെക്‌നോളജീസ്-1)
  •  പ്രോജക്ട് ലീഡ്/മെഡ്യൂള്‍ ലീഡ്/സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍-ഒഴിവുകള്‍-29.
  •  പ്രോജക്ട് എന്‍ജിനീയര്‍-ഒഴിവുകള്‍-193 (സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഡവലപ്പര്‍, ആപ്ലിക്കേഷന്‍ ഡവലപ്പമെന്റ്-ജെ2ഇഇ, വെബ്ഡിസൈനര്‍/ഡവലപ്പര്‍, ബിഗ്‌ഡേറ്റ, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്പര്‍, ടെസ്റ്റ് എന്‍ജിനീയര്‍, എംബെഡഡ് സോഫ്ട്‌വെയര്‍ ഡവലപ്പര്‍ മുതലായ മേഖലകളിലാണ് ഒഴിവുകള്‍.)
  • പ്രോജക്ട് അസോസിയേറ്റ് (ഫ്രഷര്‍), ഒഴിവുകള്‍-28. (സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഡവലപ്പര്‍/ജെടുഇഇ ആപ്ലിക്കേഷന്‍ ഡവലപ്പര്‍/മൊബൈല്‍ ആപ്ലിക്കേഷന്‍/എംബഡഡ് സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ മുതലായ മേഖലകളിലാണ് അവസരം.)

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം, ശമ്പളം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cdac.in ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 22 നകം സമര്‍പ്പിക്കണം.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.