×
login
സിഐഎസ്എഫില്‍ അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ : 540 ഒഴിവുകള്‍

ഹയര്‍സെക്കന്ററി/ പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 18, 25 വയസ്സ്. 1997 ഓക്ടോബര്‍ 26നും 2004 ഒക്ടോബര്‍ 25 നും മദ്ധ്യേജനിച്ചവരാകണം. സംവരണവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് (സിഐഎസ്എഫ്) അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍), ഹെഡ്‌കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഒഴിവുകള്‍ താല്ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്തികിട്ടാവുന്നതാണ്. ഭാരതീയരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനംwww.cisfreclt.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 25 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.

* അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍), ഒഴിവുകള്‍- 122 (പുരുഷന്മാര്‍-94, വനിതകള്‍-10, ഡിപ്പാര്‍ട്ട്‌മെന്റല്‍- 18) ശമ്പളം 29200-92300 രൂപ.

* ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍), ഒഴിവുകള്‍- 418 (പുരുഷന്മാര്‍ -319, വനിതകള്‍- 36, ഡിപ്പാര്‍ട്ട്‌മെന്റല്‍-63) ശമ്പളം 25500-81100 രൂപ. ഒഴിവുകളില്‍ എസ് സി/ എസ്ടി/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് സംവരണമേത്തിയിട്ടുണ്ട്.

യോഗ്യത: ഹയര്‍സെക്കന്ററി/ പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 18, 25 വയസ്സ്. 1997 ഓക്ടോബര്‍ 26നും 2004 ഒക്ടോബര്‍ 25 നും മദ്ധ്യേജനിച്ചവരാകണം. സംവരണവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

ശാരീരിക യോഗ്യതകള്‍ ഉയരം പുരുഷന്മാര്‍ക്ക് 165 സെമീറ്റര്‍, വനിതകള്‍ക്ക് 155 സെമീറ്റര്‍ (പട്ടികവര്‍ഗ്ഗകാര്‍ക്ക് യഥാക്രമം 162.5 സെമീറ്റര്‍, 150 സെമീറ്റര്‍) നെഞ്ചളവ് പുരുഷന്മാര്‍ക്ക് 77-82 സെ.മീറ്റര്‍ പട്ടികവര്‍ഗ്ഗകാര്‍ക്ക് 76-81 സെ.മീറ്റര്‍) ഉയരത്തിനും പ്രായത്തിനും അനുസൃതമായിട്ടുള്ള ഭാരവും ഉണ്ടാകണം.

എഎസ്‌ഐ സ്റ്റേനോഗ്രാഫര്‍ തസ്തികക്ക് സ്റ്റെനോഗ്രാഫിയില്‍ പ്രാവീണ്യമുണ്ടാകണം. കംപ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ്- ഡിക്‌റ്റേഷന്‍ 10 മിനിട്ട്, മിനിട്ടില്‍ 80 വാക്ക് വേഗതയുണ്ടാകണം. ട്രാന്‍സ്‌ക്രിപ്ഷന്‍.


ഇംഗ്ലീഷ്-50 മിനിറ്റ്, ഹിന്ദി-65 മിനിറ്റ്. ബസ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയ്ക്ക് ഇംഗ്ലീഷ്, ഹിന്ദി ടൈപ്പിങ് പ്രാവീണ്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ്- ഇംഗ്ലീഷ് ടൈപ്പിങ് മിനിറ്റില്‍ 35 വാക്ക് വേഗതയും ഹിന്ദി ടൈപ്പിങ്ങില്‍ 30വാക്ക് വേഗതയും വേണം. (കമ്പ്യൂട്ടറില്‍ യഥാക്രമം 10500/9000 കെഡിപിഎഫ് വേഗതയുണ്ടാകണം). നല്ല കാഴ്ചശക്തി വേണം. ഫിസിക്കല്‍, മെഡിക്കള്‍ ഫിറ്റ്‌നസ് അനിവാര്യം, വൈകല്യങ്ങള്‍ പാടില്ല.

കേരളം, ലക്ഷദ്വീപ്, കര്‍ണാടകം, പുതുച്ചേരി, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുള്ളവര്‍  DOG, CISF(South Zone) Hari, 'D' Block, Rajaji Bhavan, Besment Nagar, Chennai, Tamil Nadu- 600090 (E-mailid: digsz@cisf.gov.in) എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍: ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് ഡോക്കുമെന്റ് വേരിഫിക്കേഷന്‍/സര്‍ട്ടിഫിക്കറ്റ് പരിശോധന, എഴുത്തുപരീക്ഷ (ഒഎംആര്‍)/കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സിബിഐ), സ്‌കില്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റില്‍ ജനറല്‍ ഇന്റലിജന്റ്‌സ്  (25 ചോദ്യങ്ങള്‍/25 മാര്‍ക്ക്),  പൊതുവിജ്ഞാനം (25/25) അരത്തമാറ്റിക് (25/25), ജനറല്‍ ഇംഗ്ലീഷ്/ഹിന്ദി (25/25) എന്നിവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ /ഇഡബ്ല്യുഎസ്/വിമുക്ത ഭടന്മാര്‍ 35% മാര്‍ക്കില്‍ കുറയാതെയും എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 33% മാര്‍ക്കില്‍ കുറയാതെയും കരസ്ഥമാക്കണം.  

പരീക്ഷാ തീയതി, സമയം, പരീക്ഷാ കേന്ദ്രം മുതലായ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.