×
login
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രത്യേക റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 6 നകം സമര്‍പ്പിക്കാവുന്നതാണ്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. വര്‍ക്കുമെന്‍(റഗുലര്‍ കേഡര്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഭാഗങ്ങളിലായി ആകെ 274 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-

സീനിയര്‍ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍- മെക്കാനിക്കല്‍- 10, ഇലക്ട്രിക്കല്‍- 4, ഇലക്‌ട്രോണിക്‌സ്- 1, ഇന്‍സ്ട്രുമെന്റേഷന്‍- 1, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്- മെക്കാനിക്കല്‍- 2, ഇലക്ട്രിക്കല്‍- 1, ഇലക്‌ട്രോണിക്‌സ്- 1, എബിഎപി- 1, ലാബറട്ടറി അസിസ്റ്റന്റ്- മെക്കാനിക്കല്‍- 1, കെമിക്കല്‍- 1; സ്റ്റോര്‍കീപ്പര്‍- 4, ജൂനിയര്‍ കൊമേര്‍ഷ്യല്‍ അസിസ്റ്റന്റ്- 2, അസിസ്റ്റന്റ്- 7, വെല്‍ഡര്‍ കം ഫിറ്റര്‍ (വെല്‍ഡര്‍/വെല്‍ഡര്‍ ഗ്യാസ് &  ഇലക്ട്രിക്- 108, പ്ലംബര്‍- 40, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍/മെക്കാനിക് ഡീസല്‍- 8, ഫിറ്റര്‍- 9, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍- 41, ഫിറ്റര്‍- ഇലക്ട്രിക്കല്‍- 10, ഇലക്‌ട്രോണിക്‌സ്- 6, ഷിപ്പ്‌റൈറ്റ്‌വുഡ്- 3. വര്‍ക്ക്‌മെന്‍ വിഭാഗത്തില്‍ ആകെ 261 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട ബ്രാഞ്ചില്‍/ട്രേഡില്‍ പ്രവൃത്തിപരിചയമുള്ള എന്‍ജിനീയറിങ് ഡിപ്ലോമാകാര്‍ക്കും ഐടിഐ/നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റുകാര്‍ക്കും മറ്റുമാണ് അവസരം. ഡിപ്ലോമാ പരീക്ഷക്ക് 60% മാര്‍ക്കില്‍ കുറയാതെ വേണം. എല്ലാ തസ്തികകള്‍ക്കും വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. പ്രായപരിധി 35 വയസ്സ്. സംവരണവിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ് 400 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്‍ര് വിജ്ഞാപനം  www.cochinshipyard.in/careers ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 6 വരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഓണ്‍ലൈന്‍ ടെസ്റ്റ്/പ്രാക്ടിക്കല്‍/ട്രേഡ് ടെസ്റ്റുകള്‍ നടത്തിയാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. പ്രതിമാസ ശമ്പളം 37105/38585 രൂപ.

അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയില്‍ മെക്കാനിക്കല്‍ ബ്രാഞ്ചില്‍ 5 ഒഴിവുകളും കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ 8 ഒഴിവുകളുമുണ്ട്. യോഗ്യത-ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ(മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/മറൈന്‍), ബന്ധപ്പെട്ട മേഖലയില്‍ 7 വര്‍ഷത്തെ  പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രത്യേക റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 6 നകം സമര്‍പ്പിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 51240 രൂപ ശമ്പളം ലഭിക്കും.  

 

എസ്എസ്‌സി റിക്രൂട്ട്‌മെന്റ്/സെലക്ഷന്‍ പോസ്റ്റസ് കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളില്‍; 2065 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള  അവസാന തീയതി ജൂണ്‍ 13.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) 337 സെലക്ഷന്‍ പോസ്റ്റുകളില്‍ 2065 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എസ്എസ്എല്‍സി മുതല്‍ ബിരുദബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് വരെ അപേക്ഷിക്കാവുന്ന തസ്തികകളുണ്ട്. കേന്ദ്ര സര്‍വീസുകളിലാണ് നിയമനം. തസ്തികകള്‍, വകുപ്പ്, ഒഴിവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍, സംവരണം, ശമ്പളം അടക്കം സമഗ്രവിവരങ്ങളടങ്ങിയ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  https://ssc.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 

അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂണ്‍ 13 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 100 രൂപയാണ്. വിസ/മാസ്റ്റര്‍കാര്‍ഡ്/റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം എസ്ബിഐയില്‍ ഫീസ് അടയ്ക്കാം.

കൂടുതല്‍ ഒഴിവുകള്‍ ഉള്ള തസ്തികകളും യോഗ്യതയും ചുവടെ-

 * ഡാറ്റാ പ്രോസസിങ് അസിസ്റ്റന്റ് ഗ്രേഡ് എ- ഒഴിവുകള്‍-147, യോഗ്യത ബിരുദം. പ്രായം 18-30, രജിസ്ട്രാര്‍ ജനറല്‍ ഓഫീസിലാണ് നിയമനം.

 * നഴ്‌സിങ് ഓഫീസര്‍/സ്റ്റാഫ് നഴ്‌സ്-39, യോഗ്യത പ്ലസ്ടു/ബിരുദം-പ്രായം 18-30.


 * മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്(എംടിഎസ്)-133 യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം. പ്രായം 18-25.

 * ഫാര്‍മസിസ്റ്റ്(അലോപ്പതി/ഹോമിയോപ്പതി/ആയുര്‍വേദം)-144, യോഗ്യത-ഹയര്‍സെക്കന്ററി. പ്രായം 20-30

 * ലാബറട്ടറി അസിസ്റ്റന്റ്/അറ്റന്‍ഡന്റ്-128, യോഗ്യത-പ്ലസ്ടു/ബിരുദം. പ്രായം 18-25.

 * എക്‌സിക്യുട്ടീവ് (ഖാദി/ട്രെയിനിങ്)-108, യോഗ്യത-ബിരുദം, പ്രായം 18-27.

 * അസിസ്റ്റന്റ് (ഖാദി/വില്ലേജ് ഇന്‍ഡസ്ട്രീസ്)-31, യോഗ്യത-ഹയര്‍ സെക്കന്ററി, പ്രായം 18-27.

 * ജൂനിയര്‍ കെമിസ്റ്റ്-50, യോഗ്യത-ബിരുദം. പ്രായം 18-30.

 * ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്‌ടേഴ്‌സ്-65, യോഗ്യത-ബിരുദം, പ്രായം 20-25.

 * സ്റ്റാഫ് കാര്‍ ഡ്രൈവര്‍-25, യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം പ്രായം 18-25.

മറ്റ് തസ്തികകളുടെ വിവരങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും  https://ssc.nic.in സന്ദര്‍ശിക്കേണ്ടതാണ്.

തെരഞ്ഞെടുപ്പിനായുള്ള പരീക്ഷയ്ക്ക് കേരളത്തിലുള്ളവര്‍ക്ക് കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം കേന്ദ്രങ്ങളാണ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.