×
login
ഐടിബി പോലീസ് ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍, എസ്‌ഐ സ്‌റ്റെനോ; ഒഴിവുകള്‍ 286, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെ

അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും വിമുക്തഭടന്മാര്‍ക്കും പട്ടികജാതി/വര്‍ഗ്ഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ടാവും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സിലേക്ക് (ഐടിബിപിഎഫ്) ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം. ആകെ 248 ഒഴിവുകളുണ്ട്. 158 ഒഴിവുകളില്‍ നേരിട്ടും 90 ഒഴിവുകളില്‍ ലിമിറ്റഡ് ഡിപ്പാര്‍ട്ടുമെന്റല്‍ മത്‌സരപരീക്ഷ വഴിയാണ് നിയമനം. ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്തി കിട്ടാവുന്നതാണ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.recruitment.itbpolice.nic.in-ല്‍ ലഭ്യമാകും.

അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും വിമുക്തഭടന്മാര്‍ക്കും പട്ടികജാതി/വര്‍ഗ്ഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ടാവും.

ഹെഡ് കോണ്‍സ്റ്റബിള്‍ (കോംബാറ്റന്റ് മിനിസ്റ്റീരിയല്‍) (നേരിട്ടുള്ള നിയമനം). ഒഴിവുകള്‍- പുരുഷന്മാര്‍ക്ക് 135 (ജനറല്‍ 55, ഇഡബ്ല്യുഎസ് 14, ഒബിസി 24, എസ്‌സി-22, എസ്ടി 20), വനിതകഹക്ക് 23 (ജനറല്‍ 10, ഇഡബ്ല്യൂഎസ് 2, ഒബിസി 4, എസ്‌സി 4, എസ്ടി 3).

ഐടിബിപിഎഫ് ജീവനക്കാര്‍ക്കായുള്ള ലിമിറ്റഡ് ഡിപ്പാര്‍ട്ടുമെന്റല്‍ മത്‌സരപരീക്ഷ വഴിയുള്ള നിയമനത്തിന് 90 ഒഴിവുകളുണ്ട്. (ജനറല്‍-74, എസ്‌സി-8, എസ്ടി-8).

ശമ്പള നിരക്ക് 25500-81100 രൂപ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും വിദേശത്തും ജോലി ചെയ്യേണ്ടിവരും.


യോഗ്യത: പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. മിനിട്ടില്‍ ഇംഗ്ലീഷ് ടൈപ്പിംഗില്‍ 35 വാക്കും ഹിന്ദിയില്‍ 30 വാക്കും (കമ്പ്യൂട്ടറില്‍ യഥാക്രമം 10500/9000 കെഡിപിഎച്ച്) വേഗതയുണ്ടായിരിക്കണം. പ്രായം 1.1.2022 ല്‍ 18-25 വയസ്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. ഐടിബിപി ജീവനക്കാര്‍ക്ക് 35 വയസുവരെയാകാം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.

കായികക്ഷമതാ പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

* അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍/സ്റ്റെനോഗ്രാഫര്‍ (ഡയറക്ട് എന്‍ട്രി/നേരിട്ടുള്ള നിയമനം). ഒഴിവുകള്‍-21. (പുരുഷന്മാര്‍ക്ക്-19, വനിതകള്‍ക്ക്-2).ഐടിബിപിഎഫ് ജീവനക്കാരില്‍ നിന്നും ലിമിറ്റഡ് ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ വഴിയുള്ള നിയമനത്തിന് 17 ഒഴിവുകളുണ്ട്.

യോഗ്യത: പ്ലസ്ടു/ഹയര്‍സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. സ്‌കില്‍ ടെസ്റ്റ്-ഡിക്‌ടേഷന്‍ 10 മിനിട്ട് (മിനിട്ടില്‍ 80 വാക്ക് വേഗത  വേണം.) ട്രാന്‍സ്‌ക്രിപ്ഷന്‍-കമ്പ്യൂട്ടറില്‍. ഇംഗ്ലീഷില്‍  50 മിനിട്ട്, ഹിന്ദിയില്‍ 65 മിനിട്ട്. പ്രായപരിധി 18-25 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. ഐടിബിപിഎഫ് ജീവനക്കാര്‍ക്ക് 35 വയസ്സ് വരെയാകാം.

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.recruitment.itbpolice.nic.in ല്‍ ലഭിക്കും.

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.