×
login
ഐടിബി പോലീസ് ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍, സ്റ്റാഫ് നഴ്‌സ്: ഒഴിവുകള്‍ 126, ഓണ്‍ലൈന്‍ അപേക്ഷിക്കാം

എസ്‌സി/എസ്ടി/വനിതകള്‍/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.recruitment.itbpolice.nic.in ല്‍നിന്നും ഡൗണ്‍ലോഡ്‌ചെയ്ത് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് (ഐടിബിപിഎഫ്) വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ-

കോണ്‍സ്റ്റബിള്‍- കാര്‍പ്പന്റര്‍-56, മേസണ്‍ 31, പ്ലംബര്‍ 21. ആകെ 108 ഒഴിവുകള്‍. ശമ്പള നിരക്ക് 21700-69100 രൂപ. ക്ഷാമബത്ത, റേഷന്‍ മണി അലവന്‍സ്, സൗജന്യ താമസസൗകര്യം/എച്ച്ആര്‍എ, യാത്രാബത്ത; ചികിത്‌സാസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. പുരുഷന്മാര്‍ക്കാണ് അവസരം.

യോഗ്യത- എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഒരുവര്‍ഷം അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. പ്രായപരിധി 18-23 വയസ്. 1999 സെപ്തംബര്‍ 18 നും 2004 സെപ്തംബര്‍ 17 നും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്. ശാരീരിക യോഗ്യതകള്‍- ഉയരം 170 സെ.മീറ്റര്‍, നെഞ്ചളവ് 85 സെ.മീറ്റര്‍. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഉയരം 162.5 സെ.മീറ്റര്‍, നെഞ്ചളവ് 76-81 സെ.മീറ്റര്‍ മതിയാകും. ഇതിനനുസൃതമായ ഭാരവും നല്ല കാഴ്ചശക്തിയും ഉണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. അപേക്ഷാ ഫീസ് 100 രൂപ.

സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്‌സ്), ഒഴിവുകള്‍ 18. ശമ്പള നിരക്ക് 35400-112400 രൂപ. ഡിഎ, എച്ച്ആര്‍എ, ചികിത്‌സാസഹായം, യാത്രാബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. ഭാരതീയരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.


യോഗ്യത- ഹയര്‍ സെക്കന്ററി/പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി അംഗീകൃത സര്‍ട്ടിഫിക്കറ്റ്. സ്‌റ്റേറ്റ്/സെന്‍ട്രല്‍ നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. നഴ്‌സായി മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 21-30 വയസ്. എസ്‌സി/എസ്ടി/ഒബിസി/വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. ശാരീരിക യോഗ്യതകള്‍:  പുരുഷന്മാര്‍ക്ക് 162.5 സെ.മീ, നെഞ്ചളവ് 77.82 സെ.മീറ്റര്‍. വനിതകള്‍ക്ക് ഉയരം 150 സെ.മീറ്റര്‍. നല്ല കാഴ്ചശക്തിയുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. അപേക്ഷാ ഫീസ് 200 രൂപ.

എസ്‌സി/എസ്ടി/വനിതകള്‍/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.recruitment.itbpolice.nic.in ല്‍നിന്നും ഡൗണ്‍ലോഡ്‌ചെയ്ത് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. സ്റ്റാഫ് നഴ്‌സ് തസ്തികക്ക് സെപ്തംബര്‍ 15 വരെയും കോണ്‍സ്റ്റബിള്‍ തസ്തികക്ക് സെപ്തംബര്‍ 17 വരെയും അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്.

 

 

  comment

  LATEST NEWS


  പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


  ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


  രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


  അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


  രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


  വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.