×
login
എസ്എസ്‌സി റിക്രൂട്മെന്റ്: ദല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍: 226 ഒഴിവുകള്‍, അപേക്ഷയ്ക്കുള്ള അവസാന തീയതി ജൂലൈ 29

അപേക്ഷകര്‍ക്ക് 170 സെ.മീറ്ററില്‍ കുറയാതെ ഉയരവും 81-85 സെ.മീറ്റര്‍ നെഞ്ചളവും ഇതിനനുസൃതമായ ഭാരവും നല്ല കാഴ്ച, കേള്‍വിശക്തിയും ഉണ്ടായിരിക്കണം. പരീക്ഷകളുടെ വിശദാംശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) ദല്‍ഹി പോലീസിലേക്ക് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരെയും ഹെഡ്‌കോണ്‍സ്റ്റബിള്‍മാരെയും അസിസ്റ്റന്റ് ഓപ്പറേറ്റര്‍ (എഡബ്ല്യുഒ), ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍ (ടിപിഒ) റിക്രൂട്ട് ചെയ്യുന്നു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  https://ssc.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂലൈ 29 വരെ അപേക്ഷകള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് 2022 ഒക്‌ടോബറില്‍ നടക്കും. ഓരോ തസ്തികയുടെയും വിശദാംശങ്ങള്‍ ചുവടെ- ഇന്ത്യയൊട്ടാകെയുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

* കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (പുരുഷന്മാര്‍ക്ക് മാ്രതം): ഒഴിവുകള്‍- 1411 (ഓപ്പണ്‍ 1270- ജനറല്‍-543, ഇഡബ്ല്യുഎസ്-128, ഒബിസി-318, എസ്‌സി-236, എസ്ടി-45), വിമുക്തഭടന്മാര്‍-141 (ജനറല്‍-61, ഇഡബ്ല്യുഎസ്-14,  ഒബിസി-35, എസ്‌സി-26, എസ്ടി-5). ശമ്പള നിരക്ക് 21700-69100 രൂപ.

യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. പ്ലസ്ടു/സീനിയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ഹെവി വെഹിക്കിള്‍സ് ഓടിക്കാന്‍ കഴിയണം. ഇതിന് പ്രാബല്യത്തിലുള്ള എച്ച്എംവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. വെഹിക്കിള്‍സ് മെയിന്റനന്‍സില്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഭിന്നശേഷിക്കാരും വനിതകളും അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 1.7.2022 ല്‍ 21-30 വയസ്. 1992 ജൂലൈ രണ്ടിന് മുമ്പോ 2001 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ് 100 രൂപ. എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിസ, മാസ്റ്റര്‍ കാര്‍ഡ്, റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഒാണ്‍ലൈനായി ഫീസ് അടയ്ക്കാം. ജൂലൈ 30 വരെ ഫീസ് സ്വീകരിക്കും.

സെലക്ഷന്‍: ഒക്‌ടോബറില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃയിലുള്ള ടെസ്റ്റില്‍ പൊതുവിജ്ഞാനം, ജനറല്‍ ഇന്റലിജന്‍സ്, ന്യൂമെറിക്കല്‍ എബിലിറ്റി, റോഡ് സെന്‍സ്, വെഹിക്കിള്‍ മെയിന്റനന്‍സ്, ട്രാഫിക് റൂള്‍സ്/സിഗ്‌നല്‍സ്, വെഹിക്കിള്‍ ആന്റ് എന്‍വയോണ്‍മെന്റല്‍ സൊലൂഷന്‍ മുതലായ വിഷയങ്ങളില്‍ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാര്‍ക്കിനാണിത്. 90 മിനിട്ട് സമയം അനുവദിക്കും.

അപേക്ഷകര്‍ക്ക് 170 സെ.മീറ്ററില്‍ കുറയാതെ ഉയരവും 81-85 സെ.മീറ്റര്‍ നെഞ്ചളവും ഇതിനനുസൃതമായ ഭാരവും നല്ല കാഴ്ച, കേള്‍വിശക്തിയും ഉണ്ടായിരിക്കണം. പരീക്ഷകളുടെ വിശദാംശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.

* ഹെഡ് കോണ്‍സ്റ്റബിള്‍ (എഡബ്ല്യുഒ/ടിപിഒ): ഒഴിവുകള്‍- പുരുഷന്മാര്‍ക്ക്: 573- (ഓപ്പണ്‍-459, ജനറല്‍-171, ഒബിസി-102, എസ്‌സി-86, എസ്ടി-54), വിമുക്തഭടന്മാര്‍-57 (ജനറല്‍-21, ഇഡബ്ല്യുഎസ്-6, ഒബിസി-13, എസ്‌സി-10, എസ്ടി-7), ഡിപ്പാര്‍ട്ടുമെന്റല്‍(57 (ജനറല്‍-21, ഇഡബ്ല്യൂഎസ്-6, ഒബിസി-13, എസ്‌സി-10, എസ്ടി-7).

വനിതകള്‍ക്ക്-284 (ഓപ്പണ്‍-256, ജനറല്‍-96, ഇഡബ്ല്യുഎസ്-26, ഒബിസി-57, എസ്‌സി-47, എസ്ടി-30), ഡിപ്പാര്‍ട്ടുമെന്റല്‍-28 (ജനറല്‍-11, ഇഡബ്ല്യൂഎസ്-3, ഒബിസി-6, എസ്‌സി-5, എസ്ടി-3). ശമ്പള നിരക്ക്  25500-81100 രൂപ.


യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു/സീനിയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ മെക്കാനിക്-കം-ഓപ്പറേറ്റര്‍ ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ പരിജ്ഞാനം വേണം. ഇംഗ്ലീഷ് വേര്‍ഡ് പ്രോസസിംഗ് സ്പീഡ്-1000 കീഡിപ്രഷന്‍സ് (15 മിനിറ്റില്‍), പുറമെ കമ്പ്യൂട്ടര്‍ പ്രാവീണ്യമളക്കുന്ന ടെസ്റ്റിലും പങ്കെടുക്കണം.

പ്രായപരിധി: 1.7.2022 ല്‍ 18-27 വയസ്. 1995 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവുണ്ട്.

മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടാകണം. പുരുഷന്മാര്‍ക്ക് ഉയരം 170 സെ.മീറ്ററില്‍ കുറയാതെയും നെഞ്ചളവ് 81-85 സെ.മീറ്ററില്‍ കുറയാതെയും വേണം. വനിതകള്‍ക്ക് 157 സെ.മീറ്റര്‍ ഉയരം മതി. നല്ല കാഴ്ച, കേള്‍വിശക്തിയുണ്ടാകണം. വിശദമായ യോഗ്യതാ മാനാണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിലുണ്ട്.

അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല. നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരം ജൂലൈ 30 വരെ ഫീസ് അടയ്ക്കാം.

സെലക്ഷന്‍: 100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ടെസ്റ്റില്‍ പൊതുവിജ്ഞാനം, ജനറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, റീസണിംഗ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അളക്കുന്ന 100 ചോദ്യങ്ങളുണ്ടാവും. ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കില്ല. 90 മിനിറ്റ് സമയം ലഭിക്കും.

പരീക്ഷാകേന്ദ്രങ്ങള്‍: കേരളം, കര്‍ണാടകം, ലക്ഷദ്വീപ് നിവാസികള്‍ക്ക് ഇനി പറയുന്നവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കവരത്തി, ബെല്‍ഗാവി, ബെംഗളൂരു, ഹൂബ്ലി, ഗുല്‍ബര്‍ഗ്ഗ, മംഗളൂരു, മൈസൂരു, ഷിമോഗ, ഉഡുപ്പി. റിക്രൂട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളും  https://ssc.nic.in ല്‍ ലഭിക്കും.

 

 

  comment

  LATEST NEWS


  വിഴിഞ്ഞം വിഷയത്തിലെ സര്‍വ്വ കക്ഷിയോഗം പ്രഹസനം; തുറമുഖ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജില്ലാഭരണകൂടം പൂര്‍ണ്ണമായും പരാജയപ്പെട്ടു: ബിജെപി


  അദാനിക്ക് നഷ്ടമായ 200 കോടി സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.