×
login
ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസില്‍ ജൂനിയര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, ലോ ഓഫീസര്‍ ഒഴിവുകള്‍- 878; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 9 വരെ

യോഗ്യത- അംഗീകൃത നിയമബിരുദവും 1-3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഹിന്ദിവര്‍ക്കിംഗ് നോളഡ്ജ് വേണം. പ്രായപരിധി 18-35 വയസ്സ്. ശമ്പളനിരക്ക് 9300- 34800 രൂപ ഗ്രേഡ്‌പേ 4200 രൂപ.

ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (ഡിഎസ്എസ്എസ്ബി) വിവിധ തസ്തികകളില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ-

ജൂനിയര്‍ എന്‍ജിനീയര്‍/ സെക്ഷന്‍ ഓഫീസര്‍ സിവില്‍ (പരസ്യ നമ്പര്‍ 01/22, പോസ്റ്റ് കോഡ് 801/22), ഒഴിവുകള്‍ 575 (ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോര്‍ത്ത്-88, സൗത്ത്-48, ഈസ്റ്റ്-123. ദല്‍ഹി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ബോര്‍ഡ്-9, ദല്‍ഹി ജലബോര്‍ഡ്-98, ദല്‍ഹി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍-52, ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡ്-75, ദല്‍ഹി ട്രാന്‍സ്‌കോ ലിമിറ്റഡ്-19, ഇറിഗേഷന്‍ & ഫുഡ് കണ്‍ട്രോള്‍-59, ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍-4)

ജൂനിയര്‍ എന്‍ജിനീയര്‍/സെക്ഷന്‍ ഓഫീസര്‍(ഇലക്ട്രിക്കല്‍) (പരസ്യ നമ്പര്‍ 02/22, പോസ്റ്റ് കോഡ് 802/22), ഒഴിവുകള്‍-116 (ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍- നോര്‍ത്ത്-15, സൗത്ത്-2, ഈസ്റ്റ്-11, ദല്‍ഹി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ബോര്‍ഡ്-3, ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡ്-2, ദല്‍ഹി ട്രാന്‍സ്‌കോ ലിമിറ്റഡ്-37, ദല്‍ഹി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍-8, ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍-3), ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍-1)

ഗ്രൂപ്പ് സി വിഭാഗത്തില്‍പ്പെടുന്ന ഈ തസ്തികയുടെ ശമ്പളനിരക്ക് 9300-34800 രൂപ, ഗ്രാഡ്‌വേ-4200 രൂപ. യോഗ്യത- സിവില്‍/ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സും. പ്രായപരിധി 18-27 വയസ്സ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ സിവില്‍ (പരസ്യ നമ്പര്‍ 03/22, പോസ്റ്റ് കോഡ് 803/22), ഒഴിവുകള്‍-151 (ഡിഎംസി-നോര്‍ത്ത്-38, ഈസ്റ്റ്-39, സൗത്ത്-1, ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍-43, ദല്‍ഹി ജലബോര്‍ഡ്-30) അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ (പരസ്യനമ്പര്‍ 04/22, പോസ്റ്റ് കോഡ് 804/22), ഒഴിവുകള്‍-10 (ഡിഎംസി-നോര്‍ത്ത് 5, ഈസ്റ്റ്-5).

യോഗ്യത-സിവില്‍/ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദം. ചില വകുപ്പ്/സ്ഥാപനങ്ങളിലേക്ക് 2-3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. യോഗ്യത- പരീക്ഷ ഫസ്റ്റ് ക്ലാസ്/സെക്കന്റ് ക്ലാസില്‍ വിജയിച്ചിരിക്കണമെന്നുണ്ട്.  പ്രായപരിധി 18-30 വയസ്. ശമ്പള നിരക്ക് 9300-34800 രൂപ, ഗ്രേഡ് പേ-4600 രൂപ. ഗ്രൂപ്പ് ബിയില്‍പ്പെടുന്ന തസ്തികയാണിത്.

അസിസ്റ്റന്റ് ലോ ഓഫീസര്‍/ലീഗല്‍/അസിസ്റ്റന്റ് (പരസ്യ നമ്പര്‍ 05/22, പോസ്റ്റ് കോഡ് 805/22), ഒഴിവുകള്‍-26(ദല്‍ഹി ജലബോര്‍ഡ്-2, ദല്‍ഹി പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി-3, ലോ ജസ്റ്റിസ് & ലെജിസ്ലേറ്റീവ് അഫേയ്‌ഴ്‌സ് വകുപ്പ്-4, ട്രേഡ് & ടാക്‌സസ്-6, ഡിയുഎസ്‌ഐബി-4, ഡിഎംസി-നോര്‍ത്ത്-4, സൗത്ത്-2, ഡിപിസിസി-1).

യോഗ്യത- അംഗീകൃത നിയമബിരുദവും 1-3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഹിന്ദിവര്‍ക്കിംഗ് നോളഡ്ജ് വേണം. പ്രായപരിധി 18-35 വയസ്സ്. ശമ്പളനിരക്ക് 9300- 34800 രൂപ ഗ്രേഡ്‌പേ 4200 രൂപ.

അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍/ എസ്‌സി/ എസ്ടി/ പിഡബ്ല്യുഡി/ വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ സംവരണം, ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ വിജ്ഞാപനം www.dsssb.delhi.gov.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 9 നകം സമര്‍പ്പിക്കണം.  ഡിഎസ്എസ്എസ്ബി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം.

 

 

  comment

  LATEST NEWS


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.