കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ന്യൂദല്‍ഹിയിലെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) കോര്‍പ്പറേഷന്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെയും ഡീന്‍മാരെയും റിക്രൂട്ട് ചെയ്യുന്നു. ആകെ 212 ഒഴിവുകളാണുള്ളത്. സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-2 (സീനിയര്‍-ജൂനിയര്‍ സ്‌കെയില്‍) നിയമനം ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളിലാണ്. ഓരോ സംസ്ഥാനത്തും ലഭ്യമായ തസ്തികകളും സ്‌പെഷ്യാലിറ്റികളും ഒഴിവുകളും ചുവടെ- വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.esic.nic.in- ല്‍ ലഭ്യമാണ്.
സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-2 (സീനിയര്‍ സ്‌കെയില്‍)- ഒഴിവുകള്‍ ലഭ്യമായ സപെഷ്യാലിറ്റികള്‍: കാര്‍ഡിയോളജി, എന്‍ഡോക്രിനോളജി, ഗ്യാസ്‌ട്രോ എന്ററോളജി, നെഫ്രോളജി, ന്യൂറോളജി, കാന്‍സര്‍ സര്‍ജറി, യൂറോളജി, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി/ബേണ്‍സ്; ഒഴിവുകള്‍- ഉത്തര്‍പ്രദേശ്-8, ഗുജറാത്ത്-5, രാജസ്ഥാന്‍-12, മഹാരാഷ്ട്ര-8, ഹരിയാന-6, പഞ്ചാബ്-6, ബീഹാര്‍-9. ശമ്പളം 78,800 രൂപ.
സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-2 (ജൂനിയര്‍ സ്‌കെയില്‍)- ഒഴിവുകള്‍ ലഭ്യമായ സ്‌പെഷ്യാലിറ്റികള്‍: അനസ്‌തേഷ്യ, ബയോകെമിസ്ട്രി, ഡെര്‍മറ്റോളജി ആന്റ് എസ്ടിഡി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, മൈക്രോബയോളജി, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, പാതോളജി, പള്‍മണറി മെഡിസിന്‍, റേഡിയോളജി; ഒഴിവുകള്‍- ഉത്തര്‍പ്രദേശ്-34, ഗുജറാത്ത്-42, രാജസ്ഥാന്‍-17, മഹാരാഷ്ട്ര-31, ഹരിയാന-12, പഞ്ചാബ്-9, ബീഹാര്‍-2. ശമ്പളം 67,700 രൂപ. ശമ്പളത്തിന് പുറമെ ഡിഎ, എന്‍പിഎ, എച്ച്ആര്‍എ, യാത്രാബത്ത ഉള്‍പ്പെടെ ആനുകൂല്യങ്ങളുമുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. ഹരിയാന, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളിലെ ഇഎസ്‌ഐ കോര്‍പ്പറേഷനിലെ ഒഴിവുകളിലേക്ക് ജനുവരി 24 വരെയും യുപി, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഇഎസ്‌ഐ കോര്‍പ്പറേഷനിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 7 വരെയും അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും.
ഡീന്‍: ഒഴിവുകള്‍ ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുല്‍ബര്‍ഗ്ഗ, രാജസ്ഥാന്‍, പാറ്റ്‌ന, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ഇഎസ്‌ഐസി മെഡിക്കല്‍, ഡന്റല്‍ കോളേജുകളിലും മറ്റുമാണുള്ളത്. 11 ഒഴിവുകള്‍ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്മന്റ് വിജ്ഞാപനം www.esic.nic.in/recruitment ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ജനുവരി 31 നകം അപേക്ഷിക്കാം.
ജോധ്പൂര്‍ എയിംസില്‍ 84 അധ്യാപക കഴിവുകള്‍: ജോധ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി പ്രൊഫസര്‍ തസ്തികയില്‍ 31 ഒഴിവുകളും അഡീഷണല്‍ പ്രൊഫസര്‍-14, അസോസിയേറ്റ് പ്രൊഫസര്‍-24, അസിസ്റ്റന്റ് പ്രൊഫസര്‍-15 ഒവിവുകളും ലഭ്യമാണ്. യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ശമ്പളം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsjodhipur.edu.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ജനൂവരി 31 വരെ സമര്‍പ്പിക്കാവുന്നതാണ്.
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
യുഎഇയിലെ ആരോഗ്യമേഖലയിൽ പതിനായിരക്കണക്കിന് അവസരങ്ങൾ: മലയാളികളടക്കമുള്ള മെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് ഇത് സുവർണാവസരം
യു.പി.എസ്.സി പരീക്ഷ മെയ് 28ന്: കേരളത്തില്‍ 79 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും; 24,000 പേര് പരീക്ഷ എഴുതും
കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് അപേക്ഷ ക്ഷണിച്ചു
പിഎസ്സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം
വ്യോമസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷന് 17മുതല്‍
പരീക്ഷ എഴുതാതെ വിജയിക്കേണ്ടവര്‍ക്ക് സുവര്‍ണാവസരം; പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാം പരീക്ഷ എഴുതാതെ; ജൂണ്‍ 11വരെ അപേക്ഷിക്കാം