×
login
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് കെമിസ്റ്റ്/ജിയോഫിസിസ്റ്റ് ഒഴിവുകള്‍ 62; ഓണ്‍ലൈന്‍ അപേക്ഷ മേയ് 12 നകം

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.upsc.gov.in ല്‍ ലഭിക്കും. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മേയ് 12 നകം സമര്‍പ്പിക്കേണ്ടതാണ്.

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ ഇനി പറയുന്ന തസ്തികകളിലേക്ക് യുപിഎസ്‌സി പരസ്യ നമ്പര്‍ 08/2022 പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. സ്ഥിരം നിയമനമാണ്.

അസിസ്റ്റന്റ് കെമിസ്റ്റ്, ഒഴിവുകള്‍-22 (ജനറല്‍ 9, ഇഡബ്ല്യുഎസ് 2, ഒബിസി 6, എസ്‌സി-3, എസ്ടി-2). യോഗ്യത:  കെമിസ്ട്രിയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദം/തത്തുല്യം. പ്രായപരിധി 30 വയസ്.

അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, ഒഴിവുകള്‍-40 (ജനറല്‍-19, ഇഡബ്ല്യുഎസ്-4, ഒബിസി-12, എസ്‌സി-4, എസ്ടി-1), യോഗ്യത- മാസ്‌റ്റേഴ്‌സ് ഡിഗ്രി (ഫിസിക്‌സ്/ജിയോഫിസിക്‌സ്/ജിയോളജി/മാത്തമാറ്റിക്‌സ്) അല്ലെങ്കില്‍ ബിഇ/എഎംഐഇ (ഇലക്‌ട്രോണിക്‌സ്/കമ്മ്യൂണിക്കേഷന്‍). പ്രായപരിധി 30 വയസ്.

ഇവ രണ്ടും ജനറല്‍ സെന്‍ട്രല്‍ സര്‍വ്വീസ്, ഗ്രൂപ്പ് 'ബി' ഗസറ്റഡ് തസ്തികകളാണ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.upsc.gov.in ല്‍ ലഭിക്കും. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മേയ് 12 നകം സമര്‍പ്പിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം www.upsconline.nic.in ല്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥരാണ്.


എസ്എസ്‌സി- എംറ്റിഎസ്, ഹവില്‍ദാര്‍: 7301 ഒഴിവുകള്‍;ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 30 വരെ

കേന്ദ്ര സര്‍വ്വീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്), ഹവില്‍ദാര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. 7301 ഒഴിവുകളുണ്ട്.  

എസ്എസ്എല്‍സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-27 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. വിജ്ഞാപനം  www.ssc.nic.in ല്‍. തെരഞ്ഞെടുപ്പിനായുള്ള പരീക്ഷ ജൂലൈ 5 മുതല്‍ 22 വരെ നടത്തും.

 

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.