×
login
എച്ച്പിസിഎല്‍ വിശാഖ് റിഫൈനറി എന്‍ജിനിയറിങ് ഗ്രാഡുവേറ്റ് അപ്രന്റീസുകളെ തേടുന്നു, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 14 വരെ

താല്പര്യമുള്ളവര്‍ക്ക് www.mhrdnab.gov.in ല്‍ ജനുവരി 14 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മെറിറ്റടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കും.

എച്ച്പിസിഎല്‍ വിശാഖ് റിഫൈനറിയില്‍ എന്‍ജിനിയറിംഗ് ഗ്രഡുവേറ്റ് അപ്രന്റീസ് ട്രെയിനികളാവാം. വിവിധ ബ്രാഞ്ചുകളിലായി 100 ഒഴിവുകളാണുള്ളത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, സിവില്‍, കെമിക്കല്‍, ഐടി, ഇന്‍സ്ട്രുമെന്റേഷന്‍, ആര്‍ക്കിടെക്ച്ചര്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ്, സിഎസ്ഇ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍റ് മെഷ്യന്‍ ലോഗിങ് / ഡാറ്റാസയന്‍സ്), ഇന്‍ഡസ്ട്രയില്‍ എന്‍ജിനീയറിംഗ്, പെട്രോളിയം എന്‍ജിനീയറിംഗ്, സേഫ്റ്റി എന്‍ജിനീയറിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ടെലിവിഷന്‍ എന്‍ജിനീയറിംഗ്, ഫുഡ് ടെക്‌നോളജി, ഫുഡ് പ്രോസസ് എന്‍ജിനീയറിംഗ്, റീജിയണല്‍ ആന്റ് ടൗണ്‍പ്ലാനിംഗ്, എനര്‍ജി എന്‍ജിനീയറിംഗ്, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്‌സ്/ സ്‌കള്‍പ്ച്ചര്‍/ കമേഷ്യല്‍, വാട്ടര്‍മാനേജ്‌മെന്റ് മുതലായ ഡിസിപ്ലിനില്‍ ബിരുദമെടുത്തവര്‍ക്കാണ് അവസരം.

60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. 2019 ഏപ്രില്‍ ഒന്നിന് ശേഷം എന്‍ജിനീയറിംഗ് ബിരുദമെടുത്തവരെയാണ് പരിഗണിക്കുക, പ്രായപരിധി 18-25 വയസ്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവുണ്ട്.

താല്പര്യമുള്ളവര്‍ക്ക്  www.mhrdnab.gov.in ല്‍ ജനുവരി 14 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മെറിറ്റടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കും. പരിശീലനം ഒരു വര്‍ഷമാണ്. പ്രതിമാസം 25000 രൂപ സ്റ്റൈപന്റുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.hpclcareers.com/apprantices ല്‍ ബന്ധപ്പെടാവുന്നതാണ്.

 

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.