×
login
കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: 710 ഒഴിവുകള്‍, സെലക്ഷന്‍ ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യു അടിസ്ഥാനത്തില്‍

കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ വിവിധ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുള്ള കോമണ്‍ റിക്രൂട്ട്‌മെന്റിന് ഐബിപിഎസ് ഓണ്‍ലൈനായി നവംബര്‍ 21 വരെ അപേക്ഷകള്‍ സ്വീകരിക്കും. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണ് നിയമനം.

ആകെ 710 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.ibps.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. ഫീസ് 850 രൂപ. പട്ടികജാതി/വര്‍ഗ്ഗ, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 175 രൂപ മതിയാകും. സ്‌കെയില്‍ വണ്‍ വിഭാഗത്തിലുള്ള വിവിധ തസ്തികകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ചുവടെ.

ഐടി ഓഫീസര്‍-44, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍സ്/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ ബിഇ/ബിടെക്/പിജി/തത്തുല്യം.

അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍- 516, യോഗ്യത: അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/ഡെയറി സയന്‍സ്/ഫിഷറി സയന്‍സ്/പിസി കള്‍ച്ചര്‍/അഗ്രി.മാര്‍ക്കറ്റിങ് ആന്റ് കോ ഓപ്പറേഷന്‍/കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്/അഗ്രോ േഫാറസ്ട്രി/ഫോറസ്ട്രി/അഗ്രികള്‍ച്ചറല്‍ ബയോടെക്‌നോളജി/ഫുഡ് സയന്‍സ്/അഗ്രികള്‍ച്ചറല്‍ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ഡെയറി ടെക്‌നോളജി/അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്/സെറികള്‍ച്ചറ എന്നിവയില്‍ നാല് വര്‍ഷത്തെ ബിരുദം.

രാജ്ഭാഷ അധികാരി-25, യോഗ്യത- ഹിന്ദിയില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം, ഡിഗ്രിതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായിരിക്കണം. അല്ലെങ്കില്‍ സംസ്‌കൃതത്തില്‍ പിജി. ഡിഗ്രിതലത്തില്‍ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായിരിക്കണം.

ലോ ഓഫിസര്‍: 12, യോഗ്യത- നിയമബിരുദം/എല്‍എല്‍ബി, ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തിരിക്കണം.

എച്ച്ആര്‍/പെര്‍സണേല്‍ ഓഫീസര്‍-15, യോഗ്യത: ബിരുദവും പെര്‍സണേല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/എച്ച്ആര്‍/എച്ച്ആര്‍ഡി/സോഷ്യല്‍ വര്‍ക്ക്/ലേബര്‍ ലോ എന്നിവയില്‍ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം പിജി/അല്ലെങ്കില്‍ പിജി ഡിപ്ലോമയും.

മാര്‍ക്കറ്റിങ് ഓഫീസര്‍ - 100, യോഗ്യത: ബിരുദവും മാര്‍ക്കറ്റിങ്ങില്‍ രണ്ട് വര്‍ഷത്തെ എംബിഎ/പിജി ഡിബിഎ/പിജിഡിബിഎം/പിജിപിഎം/പിജിഡിഎമ്മും.

1.11.2022 ല്‍ പ്രായപരിധി 20-30 വയസ്. 1992 നവംബര്‍ രണ്ടിനും 2002 നവംബര്‍ ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്‌സി/എസ്ടികാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.


സെലക്ഷന്‍: കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2022 ഡിസംബര്‍ 24/31 തീയതികളില്‍ നടത്തുന്ന പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗുവേജ്, റീസണിങ്, പൊതുവിജ്ഞാനം (ബാങ്കിങ് ഇന്‍ഡസ്ട്രി ഉള്‍പ്പെടെ) ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ് എന്നിവയില്‍ പ്രാവീണ്യമളക്കുന്ന 150 ചോദ്യങ്ങളുണ്ടാവും. പരമാവധി 125 മാര്‍ക്കിനാണിത്. കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്. ലക്ഷദ്വീപില്‍ കവരത്തി.

മെയിന്‍ പരീക്ഷ ജനുവരി 29 ന് നടത്തും. പ്രൊഫഷണല്‍ പരിജ്ഞാനമളക്കുന്ന 60 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഫെബ്രുവരി/മാര്‍ച്ചില്‍ വ്യക്തിഗത അഭിമുഖം നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി ഏപ്രിലില്‍ നിയമനം തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

എല്‍ഡി ക്ലര്‍ക്ക് നിയമനം: എല്‍ബിഎസ് സെന്ററില്‍ അപേക്ഷകള്‍ ക്ഷണിച്ചു; ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 30 നകം

സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരത്തെ (പാളയം) എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ എല്‍ഡി ക്ലര്‍ക്ക് നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 5 ഔിവുകളുണ്ട്. ശമ്പളനിരക്ക് 18000-41500 രൂപ.  

യോഗ്യത: ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ 6 മാസത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമയും അല്ലെങ്കില്‍ ബിസിഎ/ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി അല്ലെങ്കില്‍ ബിടെക് (സിഎസ്/ഐടി)/എംസിഎ/എംഎസ്‌സി (സിഎസ്/ഐടി)/എംടെക് (ഐടി).

പ്രായപരിധി 1.1.2022 ല്‍ 18-36 വയസ്. എസ്‌സി/എസ്ടികാര്‍ക്ക് 5 വര്‍ഷം. ഒബിസികാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 375 രൂപ മതി. വിശദമായ വിജ്ഞാപനം  

ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 30 വരെ സമര്‍പ്പിക്കാം.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.