×
login
ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 11-ാം ക്ലാസ് പ്രവേശനം, ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ 22 നകം

മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് ഫിസിക്കല്‍ സയന്‍സ് ഗ്രൂപ്പ് പ്രവേശനം.

ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ജൂലൈ 22 നകം ഹാര്‍ഡ് കോപ്പി/അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ 110 രൂപ (എസ്‌സി/എസ്ടികാര്‍ക്ക് 55 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് സഹിതം ജൂലൈ 25 െൈവകിട്ട് 3 മണിക്കകം അതത് സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതാണ്. എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് അപേക്ഷിക്കാം. 

പ്രവേശന വിജ്ഞാപനം, അപേക്ഷാഫോറം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്  www.ihrd.kerala.gov.in/thss ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം അപേക്ഷിക്കേണ്ടത്. 15 ടെക്‌നിക്കല്‍ സ്‌കൂളുകളിലായി ഫിസിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പുകളിലാണ് പ്രവേശനം. ആലുവ ടിഎച്ച്എസ്എസില്‍ ഫിസിക്കല്‍ സയന്‍സ് ഗ്രൂപ്പ് മാത്രമാണുള്ളത്. മറ്റ് സ്‌കൂളുകളില്‍ രണ്ട് ഗ്രൂപ്പുകളും ലഭ്യമാണ്.

മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് ഫിസിക്കല്‍ സയന്‍സ് ഗ്രൂപ്പ് പ്രവേശനം. ഇന്റഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പ് പ്രവേശനത്തിന് ബയോളജി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 20 വയസ്. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 22 വയസുവരെയാകാം. ഗ്രൂപ്പ് ഓപ്ഷനുകള്‍ മുന്‍ഗണനാക്രമത്തില്‍ കാണിച്ച് ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. ഓരോ ഗ്രൂപ്പിനും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷന്‍. സെലക്ഷന്‍ നടപടിക്രമങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളും ഫിസിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പുകളില്‍ യഥാക്രമം ലഭ്യമായ സീറ്റുകള്‍ ചുവടെ-

ടിഎച്ച്എസ്എസ്, മുട്ടട, തിരുവനന്തപുരം-100/50, മല്ലപ്പള്ളി-75/45, അടൂര്‍-100/50, ചേര്‍ത്തല-50/50, പുതുപ്പള്ളി 140/90, പീരുമേട് 100/50, മുട്ടം (തൊടുപുഴ) 140/40, കലൂര്‍ (കൊച്ചി) 150/100, കപ്രശ്ശേരി (ചെങ്ങമനാട്, നെടുമ്പാശ്ശേരി) 100/50, ആലുവ 100, വറഡിയം (തൃശൂര്‍) 50/50, തിരുത്തിയാട് (കോഴിക്കോട്) 100/100, വട്ടംകുളം (മലപ്പുറം) 90/90, വാഴക്കാട് (മലപ്പുറം) 50/50, പെരിന്തല്‍മണ്ണ (മലപ്പുറം) 100/50.


രണ്ട് ഗ്രൂപ്പുകളിലും പതിനൊന്നാം ക്ലാസില്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഐടി (തിയറിയും പ്രാക്ടിക്കലും), ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് (തിയറിയും പ്രാക്ടിക്കലും) പൊതുവായി പഠിപ്പിക്കും. വ്യത്യസ്തമായ വിഷയം ഇവയാണ്- ഫിസിക്കല്‍ സയന്‍സില്‍ ഗ്രൂപ്പില്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് (തിയറിയും പ്രാക്ടിക്കലും) പഠിപ്പിക്കുമ്പോള്‍ ഇന്റഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പില്‍ ബയോളജിയാണ് (തിയറിയും പ്രാക്ടിക്കലും) പഠിപ്പിക്കുന്നത്. രണ്ട് വര്‍ഷമാണ് പഠന കാലാവധി.

ആദ്യവര്‍ഷം 14170 രൂപയാണ് വിവിധ ഇനങ്ങളില്‍ ഫീസ്. പ്രവേശന സമയത്ത് 7170 രൂപ അടച്ചാല്‍ മതി. രണ്ടാമത്തെ ഗഡുവായി 7000 രൂപ നല്‍കണം. രണ്ടാം വര്‍ഷം ഫീസ് 13590 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

 

 

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.