×
login
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ ഓഫീസറാകാം: ഒഴിവുകള്‍ 15, സെലക്ഷന്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് പരീക്ഷ വഴി

പ്രായപരിധി 2022 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ മുതലായ സംവരണവിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ ഉയര്‍ന്ന തസ്തികകളില്‍ നേരിട്ട് ഓഫീസറാകാം. ബിരുദക്കാര്‍ക്ക് അവസരം. യുപിഎസ്‌സിയുടെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് പരീക്ഷ വഴിയാണ് സെലക്ഷന്‍. പ്രിലിമിനറി, മെയിന്‍ പരീക്ഷ, എഴുത്തുപരീക്ഷ, ഇന്റര്‍വ്യു എന്നിവ അഭിമുഖീകരിക്കണം. പ്രിലിമിനറി പരീക്ഷ ജൂണ്‍ 5 ന് ദേശീയതലത്തില്‍ നടത്തും. സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി തന്നെയാണ് ഫോറസ്റ്റ് സര്‍വ്വീസിനുമുള്ളത്. 

ഇന്ത്യന്‍ ഫോറസറ്റ് സര്‍വ്വീസ് വിജ്ഞാപനം www.upsc.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം പ്രിലിമിനറി പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അഅഅ ല്‍ ഇതിനുള്ള സൗകര്യമുണ്ട്. ഫീസ് 100 രൂപയാണ്. വനിതകള്‍ക്കും എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്കും ഫീസില്ല. എസ്ബിഐയുടെ വിസ/മാസ്റ്റര്‍/റുപേ/ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി ഫീസ് ഒടുക്കാം. 

അര്‍ഹത: അനിമല്‍ ഹസ്ബന്‍ഡറി ആന്റ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, എന്‍ജിനീയറിങ്/ടെക്‌നോളജി വിഷയങ്ങളിലൊന്നില്‍ അംഗീകൃത ബാച്ചിലേഴ്‌സ് ബിരുദമുണ്ടാകണം. ൈഫനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷക്ക് മുമ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. 


പ്രായപരിധി 2022 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ മുതലായ സംവരണവിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. 

പരീക്ഷ: പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവര്‍ക്ക് െമയിന്‍ പരീക്ഷയെഴുതാം. മെയിന്‍ എഴുത്തുപരീക്ഷയില്‍ 6 പേപ്പറുകളുണ്ടാവും. പേപ്പര്‍-1 ജനറല്‍ ഇംഗ്ലീഷ്, 300 മാര്‍ക്ക്, പേപ്പര്‍-2 പൊതുവിജ്ഞാനം- 300 മാര്‍ക്ക്, പേപ്പര്‍ 3-4 തെരഞ്ഞെടുത്ത ഓപ്ഷണല്‍ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍, ഓരോ പേപ്പറിനും 200 മാര്‍ക്ക് വീതം. ലഭ്യമായ 16 ഓപ്ഷണല്‍ വിഷയങ്ങളില്‍നിന്നും രണ്ടെണ്ണം തെരഞ്ഞെടുക്കാം.

ഇന്റര്‍വ്യു/പേഴ്‌സണാലിറ്റി ടെസ്റ്റ്-300 മാര്‍ക്ക്. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്. പരീക്ഷയിലും ഇന്റര്‍വ്യുവിലും തിളങ്ങുന്നവര്‍ക്കാണ് നിയമനം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ നിലവില്‍ 151 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

  comment

  LATEST NEWS


  അന്നു കൂടംകുളം; ഇന്ന് വിഴിഞ്ഞം


  വിഴിഞ്ഞം സമരത്തിന്റെ വിപല്‍ സന്ദേശങ്ങള്‍


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.