×
login
നാവികസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ ബിടെക്, ജോലി; സെലക്ഷന്‍ ജെഇഇ മെയിന്‍ 2022 സ്‌കോര്‍ അടിസ്ഥാനത്തില്‍, ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 28 നകം

ജെഇഇ മെയിന്‍ 2022 ഓള്‍ ഇന്ത്യ റാങ്കടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് ഭോപ്പാല്‍, കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലായി സെപ്തംബര്‍/ഒക്‌ടോബറില്‍ ടെസ്റ്റ്/ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും.

നാവികസേനയില്‍ പ്ലസ്ടു, ബിടെക് കേഡറ്റ് എന്‍ട്രി സ്‌കീമിലൂടെ സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനവും ഓഫീസറായി ജോലിയും നേടാന്‍ അവിവാഹിതരായ യുവാക്കള്‍ക്ക് അവസരം. കോഴ്‌സ് 2023 ജനുവരിയിലാരംഭിക്കും. പഠന പരിശീലനങ്ങള്‍ കേരളത്തിലെ ഏഴിമല നാവിക അക്കാഡമിയിലാണ്. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ 31 ഒഴിവുകളും എഡ്യുക്കേഷന്‍ ബ്രാഞ്ചില്‍ 5 ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in ല്‍ ലഭിക്കും.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാല്‍ ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെ വേണം. 2023 ജൂലൈ രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ബിഇ/ബിടെക് പ്രവേശനത്തിനായുള്ള ജെഇഇ മെയിന്‍ 2022 ല്‍ യോഗ്യത നേടിയിരിക്കണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടാകണം.

അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 28 നകം സമര്‍പ്പിക്കേണ്ടതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി.


സെലക്ഷന്‍: ജെഇഇ മെയിന്‍ 2022 ഓള്‍ ഇന്ത്യ റാങ്കടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് ഭോപ്പാല്‍, കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലായി സെപ്തംബര്‍/ഒക്‌ടോബറില്‍ ടെസ്റ്റ്/ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. ആദ്യമായി ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നവര്‍ക്ക് എസി-3 ടയര്‍ റെയില്‍ഫെയര്‍ ലഭിക്കും. എസ്എസ്ബി ഇന്റര്‍വ്യുവില്‍ മികവ് കാട്ടുന്നവരുടെ മെരിറ്റ് ലിസ്റ്റ്തയ്യാറാക്കിയാണ് കേഡറ്റുകളെ നിയമിക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ ബിടെക് കോഴ്‌സില്‍ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചുകളിലാണ് പഠനാവസരം. വിജയികള്‍ക്ക് 'ജെഎന്‍യു'- ബിടെക് ബിരുദം സമ്മാനിക്കും. പഠന പരിശീലന ചെലവുകള്‍ നാവികസേന വഹിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 56100 രൂപ അടിസ്ഥാന ശമ്പളത്തില്‍ ഓഫീസറായി നിയമിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

 

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.