×
login
ഐഐഎഫ്ടി‍യില്‍ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ‍പ്രോഗ്രാം; പഠനാവസരം കാക്കിനാട കാമ്പസില്‍, സെലക്ഷന്‍ ടെസ്റ്റ് ജൂലൈ രണ്ടിന്

പൂര്‍ത്തിയാക്കുമ്പോള്‍ ബിബിഎ ബിസിനസ് അനലറ്റിക്‌സ് ബിരുദവും. രണ്ടണ്ടുവര്‍ഷത്തെ പി.ജി പഠനം പൂര്‍ത്തിയാക്കുമ്പോള്‍ എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് ബിരുദവും സമ്മാനിക്കും.

കേന്ദ്ര വാണിജ്യ വകുപ്പിന് കീഴിലുള്ള കല്‍പിതസര്‍വകലാശാലയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ്ടി) കാക്കിനാട കാമ്പസില്‍ (ആന്ധ്രാപ്രദേശ്) 2022-27 വര്‍ഷം നടത്തുന്ന ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം (ഐപിഎം) പ്രവേശനത്തിന് സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് അപേക്ഷിക്കാം.

ഐഐഎം ഇന്തോര്‍ ദേശീയതലത്തില്‍ ജൂലൈ രണ്ടിന് നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റില്‍ (ഐപിഎംടി-2022) നേടുന്ന ഉയര്‍ന്ന സ്‌കോറും അക്കാഡമിക് മെരിറ്റും പരിഗണിച്ചാണ് പ്രവേശനം. അഡ്മിഷന്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് ഐഐഎം ഇന്തോര്‍ വെബ്‌സൈറ്റില്‍ ഐപി

എംഎടി 2022 നുള്ള രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. മേയ് 21 നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫീസ് 4130 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 2065 രൂപ. രജിസ്‌ട്രേഷനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

പ്രവേശന യോഗ്യത: പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ 2020/2021 വര്‍ഷത്തില്‍ ആര്‍ട്‌സ്/കൊമേഴ്‌സ്/സയന്‍സ് സ്ട്രീമില്‍ 60 ശതമാനം (എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 55% മതി) മാര്‍ക്കില്‍ കുറയാതെ വിജയിച്ചിട്ടുള്ളവര്‍ക്കും 2022 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷയിലും ഇത്രയും ശതമാനം മാര്‍ക്കില്‍ കുറയാതെ വേണം. മാത്തമാറ്റിക്‌സ്/ബിസിനസ് മാത്തമാറ്റിക്‌സ് വിഷയം പ്ലസ്ടു തലത്തില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. അപേക്ഷകള്‍ 2002 ഓഗസ്റ്റ് ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകുന്നു. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുണ്ട്.


വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും പ്രവേശന വിജ്ഞാപനവും www.iift.ac.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 2000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1000 രൂപ. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂണ്‍ രണ്ട് വരെ അപേക്ഷകള്‍ സ്വീകരിക്കും.

ആകെ 50 പേര്‍ക്കാണ് പ്രവേശനം. റസിഡന്‍ഷ്യല്‍ പ്രോഗ്രാമായതിനാല്‍ കാമ്പസിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. ഐപിഎം പ്രോഗ്രാമില്‍ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (സ്റ്റെം) വിഷയങ്ങള്‍ക്കൊപ്പം മാനേജ്‌മെന്റ് വിദ്യാഭ്യാസം സമന്വയിപ്പിച്ച് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 3 വര്‍ഷത്തെ പഠനം  

പൂര്‍ത്തിയാക്കുമ്പോള്‍ ബിബിഎ ബിസിനസ് അനലറ്റിക്‌സ് ബിരുദവും. രണ്ടണ്ടുവര്‍ഷത്തെ പി.ജി പഠനം പൂര്‍ത്തിയാക്കുമ്പോള്‍ എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് ബിരുദവും സമ്മാനിക്കും.  ആദ്യത്തെ 3 വര്‍ഷം നാല് ലക്ഷം രൂപ വീതവും (വാര്‍ഷിക ഫീസ്) തുടര്‍ന്ന് 4, 5 വര്‍ഷങ്ങളില്‍ എംബിഎ (ഐബി)കോഴ്‌സില്‍ നിലവിലുള്ള ഫീസും അടയ്ക്കണം. യുവമാനേജര്‍മാരെ സൃഷ്ടിക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം.

 

  comment

  LATEST NEWS


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.