×
login
ദല്‍ഹി പോലീസില്‍ 5846 ഒഴിവുകള്‍; പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരം, പ്ലസ്ടു യോഗ്യത; പരിശോധിക്കാം തൊഴില്‍ അവസരങ്ങള്‍

ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 17 നകം വിവരങ്ങള്‍ക്ക് www.ongcindia.com

ദല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) തസ്തികയിലേക്കുള്ള നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. കേരളം ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളിലുള്ളവരെയും റിക്രൂട്ട്‌മെന്റിനായി പരിഗണിക്കും. ശമ്പള നിരക്ക് 21700-69100 രൂപ. ആകെ 5846 ഒഴിവുകളുണ്ട്. വിവിധ വിഭാഗങ്ങള്‍ക്കായി ഒഴിവുകളെ വിഭജിച്ചിട്ടുണ്ട്.

കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്)-പുരുഷന്മാര്‍: 3433 ഒഴിവുകള്‍ (ജനറല്‍-1681, ഇഡബ്ല്യുഎസ്-343, ഒബിസി-662, എസ്‌സി-590, എസ്ടി-157); വിമുക്ത ഭടന്മാര്‍/മറ്റുള്ളവര്‍-226 (ജനറല്‍ 94, ഇഡബ്ല്യുഎസ്-19, ഒബിസി-37, എസ്‌സി-52, എസ്ടി-24); വിമുക്തഭടന്മാര്‍-കമാന്‍ഡോ-243 (ജനറല്‍ 93, ഇഡബ്ല്യുഎസ്-19, ഒബിസി-37, എസ്‌സി-67, എസ്ടി-27).  

 

കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) വനിതകള്‍: 1944 ഒഴിവുകള്‍ (ജനറല്‍-933, ഇഡബ്ല്യുഎസ്-202, ഒബിസി-387, എസ്‌സി-328, എസ്ടി-94).

യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. (ദല്‍ഹി പോലീസിലെ ജീവനക്കാരുടെ /വിരമിച്ചവരുടെ കുട്ടികള്‍ക്ക് 11-ാം ക്ലാസ് പാസ്സായിരുന്നാല്‍ മതി) പുരുഷന്മാര്‍ക്ക് പ്രാബല്യത്തിലുള്ള ഡ്രൈവിങ് (എല്‍എംവി) ലൈസന്‍സുണ്ടാകണം. പ്രായം 1.7.2020 ല്‍ 18-25 വയസ്സ്. 1995 ജൂലൈ രണ്ടിന് മുമ്പോ 2002 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍/ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടാകണം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വേേു:െ//രൈ.ിശര.ശി ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 7 വരെ അപേക്ഷ സ്വീകരിക്കും. വണ്‍ടൈം രജിസ്‌ട്രേഷന്‍/ഓണ്‍ലൈന്‍ അപേക്ഷാ നടപടിക്രമം വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍, എസ്‌സി/എസ്ടി/വിമുക്ത ഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിസ/മാസ്റ്റര്‍ കാര്‍ഡ്/ഡബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. സെപ്തംബര്‍ 9 വരെ ഫീസ് സ്വീകരിക്കും.  

സെലക്ഷന്‍: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ദേശീയതലത്തില്‍ നവംബര്‍ 27 നും ഡിസംബര്‍ 14 നും മധ്യേ നടത്തും. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് നിവാസികള്‍ക്കു തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മാംഗ്ലൂരു, ഹുബ്ബാളി, ബാംഗ്ലൂരു, കവരത്തി പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കാം. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റില്‍ പൊതുവിജ്ഞാനം/ആനുകാലിക സംഭവങ്ങള്‍, റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയില്‍ അറിവ് പരിശോധിക്കുന്ന 100 ചോദ്യങ്ങളുണ്ടാവും. 100 മാര്‍ക്കിനാണ് പരീക്ഷ. 90 മിനിട്ട് സമയം അനുവദിക്കും. ഉത്തരം തെറ്റിയാല്‍ കാല്‍ മാര്‍ക്ക് വീതം കുറയ്ക്കും. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന നടത്തിയാണ് സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ ംംം.രൈ.ിശര.ശി ലഭിക്കും.

എയര്‍പോര്‍ട്ട് അതോറിട്ടിയില്‍ 180 ജൂനിയര്‍ എക്‌സിക്യൂട്ടീവ്

ഫസ്റ്റ് ക്ലാസ് സിവില്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, എന്‍ജി. ബിരുദക്കാര്‍ക്ക് അവസരം സെലക്ഷന്‍ ഗേറ്റ്-2019 സ്‌കോര്‍  അടിസ്ഥാനത്തില്‍

ന്യൂദല്‍ഹി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ബിരുദക്കാരെ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. ഇലക്‌ട്രോണിക്‌സ് (150 ഒഴിവ്), സിവില്‍, ഇലക്ട്രിക്കല്‍ (15 വീതം) ബ്രാഞ്ചുകാര്‍ക്കാണ് അവസരം 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 27 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

ഗേറ്റ്- 2019 സ്‌കോര്‍ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ംംം.മമശ.മലൃീ/രമൃലലൃ െല്‍ ലഭിക്കും. അപേക്ഷാ ഫീസ് 300 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് മൂന്ന് മുതല്‍ സെപ്തംബര്‍  രണ്ട് വരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഡോക്കമെന്റ്  വെരിഫിക്കേഷനായി ന്യൂദല്‍ഹി കോര്‍പ്പറേറ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ക്ഷണിക്കും. മെറിറ്റടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ 40000-140000 രൂപ ശമ്പള നിരക്കില്‍ നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടക ബത്ത, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങളും ലഭിക്കും.

ഒഎന്‍ജിസിയില്‍ 4182 ട്രേഡ്/ടെക്‌നീഷ്യന്‍ അപ്രന്റീസ്  

ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 17 നകം വിവരങ്ങള്‍ക്ക് www.ongcindia.com

കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ഒഎന്‍ജിസി) 4182 ട്രേഡ്/ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. തെക്കന്‍ മേഖലയില്‍ 674 ഒഴിവുകളുണ്ട്. (പരസ്യ നമ്പര്‍ ഒന്‍ജിസി/എപി

പിആര്‍/1/2020) ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍, സിവില്‍, ഫിറ്റര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിക് അസിസ്റ്റന്‌റ്, മെഷ്യനിസ്റ്റ്, വെല്‍ഡര്‍, മെക്കാനിക് ഡീസല്‍ ഉള്‍പ്പെടെ നിരവധി ട്രേഡുകാര്‍ക്കാണ് ട്രേഡ് അപ്രന്റീസാകാന്‍ അവസരം. ടെക്‌നീഷ്യന്‍ അപ്രന്റീസിലേക്ക് അക്കൗണ്ടന്റ്, അസിസ്റ്റന്റ് എച്ച്ആര്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, ലാബറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്) മുതലായ വൊക്കേഷണല്‍ ട്രേഡുകാര്‍ക്ക് അപേക്ഷിക്കാം. അപ്രന്റീസ് ആക്ടിന് വിധേയമായിട്ടാണ് നിയമനം.

ഓരോ മേഖലയിലും ലഭ്യമായ ട്രേഡുകളും ഒഴിവുകളുംയോഗ്യതാ മാനദണ്ഡങ്ങളും  സെലക്ഷന്‍ നടപടിക്രമങ്ങളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.ongcindia.com ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 17 നകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

 

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.