×
login
എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡില്‍ ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍ 80, ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 14 വരെ

ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് നല്‍കാം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്കും മറ്റും ഫീസില്ല.

എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകള്‍ ചുവടെ-

ജൂനിയര്‍ എന്‍ജിനീയര്‍- സിവില്‍, ഒഴിവുകള്‍ 60; ഇലക്ട്രിക്കല്‍-20. യോഗ്യത: ത്രിവത്‌സര ഫുള്‍ടൈം എന്‍ജിനീയറിങ് ഡിപ്ലോമ (സിവില്‍/ഇലക്ട്രിക്കല്‍) 60 ശതമാന മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 28 വയസ്. ശമ്പളം 27270 രൂപ. ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍/എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എന്‍ജിനീയറിങ്-സിവില്‍) ഒഴിവ്-1 (പട്ടികവര്‍ഗ്ഗക്കാര്‍ക്കു മാത്രം). യോഗ്യത: ഫുള്‍ടൈം ബിഇ/ബിടെക് (സിവില്‍) 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. 9 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 46 വയസ്. ശമ്പള നിരക്ക് 70,000- 2,00,000 രൂപ.


അപേക്ഷാ ഫീസ് 500 രൂപ. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്) തസ്തികക്ക് ഫീസില്ല. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.nbccindia.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് നല്‍കാം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്കും മറ്റും ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 14 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്) തസ്തികയിലേക്ക് വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും. ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് എഴുത്തുപരീക്ഷ നടത്തിയാണ് സെലക്ഷന്‍.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.