×
login
എന്‍ഐടി അഗര്‍ത്തലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 58 ഒഴിവുകള്‍

അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 8 മുതല്‍ 31 വരെ സമര്‍പ്പിക്കാം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) അഗര്‍ത്തല 58 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ (ഗ്രേഡ് 1 & 2)റിക്രൂട്ട് ചെയ്യുന്നു. ഇനി പറയുന്ന വകുപ്പുകളിലാണ് ഒഴിവുകള്‍- ബയോ എന്‍ജിനീയറിംഗ്-2, കെമിക്കല്‍ എന്‍ജിനീയറിംഗ്-1, സിവില്‍-8, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ്എന്‍ജിനീയറിംഗ്-8, ഇലക്ട്രിക്കല്‍-9, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍-6, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍-4, മെക്കാനിക്കല്‍-8, 

പ്രൊഡക്ഷന്‍-3, കെമിസ്ട്രി-2, ഫിസിക്‌സ്-2, മാത്തമാറ്റിക്‌സ്-1, മാനേജ്‌മെന്റ്, ഹ്യൂാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ്-1, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍-3. യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രവൃത്തിപരിചയം, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ മാനദണ്ഡം, സംവരണം,  ശമ്പളം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനംwww.nita.ac.in  ല്‍ ലഭ്യമാകും. (2019 ഡിസംബറിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല). അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 8 മുതല്‍ 31 വരെ സമര്‍പ്പിക്കാം.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.