×
login
നിയുക്തി 2022: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ നവംബര്‍ 12ന്; തൊഴില്‍ വകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

ഓട്ടോമൊബൈല്‍, ഐ.റ്റി, ആരോഗ്യം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും നാല്‍പ്പതോളം പ്രത്യേക സ്ഥാപനങ്ങള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, ഐ.റ്റി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ, പാരാമെഡിക്കല്‍, നഴ്‌സിംഗ് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം

തിരുവനന്തപുരം: തലസ്ഥാനത്ത് മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന 'നിയുക്തി 2022' മെഗാ ജോബ് ഫെയര്‍ നവംബര്‍ 12ന് രാവിലെ 9 മണിക്ക് എല്‍.ബി.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമന്‍, പൂജപ്പുരയില്‍ നടക്കും. തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

ഓട്ടോമൊബൈല്‍, ഐ.റ്റി, ആരോഗ്യം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും നാല്‍പ്പതോളം പ്രത്യേക സ്ഥാപനങ്ങള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, ഐ.റ്റി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ, പാരാമെഡിക്കല്‍, നഴ്‌സിംഗ് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍, പങ്കാളിത്തം എന്നിവ സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2741713, 2992609.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.