×
login
എന്‍എംഡിസി ലിമിറ്റഡില്‍ ജൂനിയര്‍ ഓഫീസര്‍ ട്രെയിനി എക്‌സിക്യൂട്ടീവ് ട്രെയിനി: 130 ഒഴിവുകള്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹൈദരാബാദിലെ എന്‍എംഡിസി ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹൈദരാബാദിലെ എന്‍എംഡിസി ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.  

ജൂനിയര്‍ ഓഫീസര്‍ ട്രെയിനി: മൈനി

ങ്-ഒഴിവുകള്‍-28, മെക്കാനിക്കല്‍-17, ഇലക്ട്രിക്കല്‍-13, സിവില്‍-5 (ആകെ 63 ഒഴിവുകള്‍). വിവിധ പ്രോജക്ടുകളിലേക്കാണ് നിയമനം.യോഗ്യത: മൈനിങ് ഡിസിപ്ലിനിലേക്ക് ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമയും ഫോര്‍മാന്‍സ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മൈനിങ് ഡിഗ്രിയും സെക്കന്റ് ക്ലാസ് മൈന്‍സ് മാനേജര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും.

  മെക്കാനിക്കല്‍ ഡിസിപ്ലിനിലേക്ക് ത്രിവത്സ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃര്‍ത്തി പരിചയവും അല്ലങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രി. ഇലക്ട്രിക്കല്‍ ഡിസിപ്ലിനി

ലേക്ക് ത്രിവിത്സര ഡിപ്ലോമായും ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറി മൈനിങ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദം.

സിവില്‍ ഡിസിപ്ലിനിലേക്ക് ത്രിവത്സര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ് ബിരുദം.

 പ്രായപരിധി 32 വയസ്സ്. എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുഡി/വിമുക്ത ഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം  

www.nmdc.co.in/careers ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 250 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടന്മാര്‍/എന്‍എംഡിസി ജീവനക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 23 നകം സമര്‍പ്പിക്കണം. ഹാര്‍ഡ് കോപ്പി ഏപ്രില്‍ 7 വരെ സ്വീകരിക്കും. ഓണ്‍ലൈന്‍ ടെസ്റ്റ്, സൂപ്പര്‍വൈസറി  സ്‌കില്‍  ടെസ്റ്റ് എന്നിവ നടത്തിയാണ് സെലക്ഷന്‍.

  ജൂനിയര്‍ ഓഫീസര്‍- ഡിഗ്രിക്കാര്‍ക്ക് 12 മാസവും ഡിപ്ലോമക്കാര്‍ക്ക് 18 മാസവും പരിശീലനം നല്‍കും. ആദ്യ 12 മാസം പ്രതിമാസം 37000 രൂപ വീതം സ്റ്റൈപന്റ് ലഭിക്കും. തുടര്‍ന്നുള്ള 6 മാസം 38000 രൂപ വീതമാണ് സ്റ്റൈപന്റ്. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 37000-130000 ശമ്പള നിരക്കില്‍ ജൂനിയര്‍  ഓഫീസറായി സ്ഥിരം നിയമനം നല്‍കും.

എക്‌സിക്യൂട്ടീവ് ട്രെയിനി: സെലക്ഷന്‍  

ഗേറ്റ്- 2021 സ്‌കോര്‍ അടിസ്ഥാനത്തിലാണ്. ഫുള്‍ടൈം എന്‍ജിനീയറിംഗ്/ടെക്‌നോളജി ബിരുദക്കാര്‍ക്കാണ് അവസരം. ഒഴിവുകള്‍: ഇലക്ട്രിക്കല്‍-10, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്-25, മെക്കാനിക്കല്‍-14, മൈനിംഗ്-18. അവസാനവര്‍ഷം /സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ബിഇ/ബിടെക്/ഇന്റഗ്രേറ്റഡ് എംഇ/എംടെക് ഡ്യൂവല്‍ ഡിഗ്രി പരീക്ഷ 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 50% മാര്‍ക്ക് മതി. പ്രായപരിധി 27 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. ഗേറ്റ്- 2021 അഭിമുഖീകരിച്ച് യോഗ്യത നേടണം.

 വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനംwww.nmdc.co.in/careers ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പി

ഡബ്ല്യുഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മാര്‍ച്ച് 21 നകം സമര്‍പ്പിക്കണം. ഹാര്‍ഡ് കോപ്പി ഏപ്രില്‍ 5 നകം ലഭിക്കണം.

  ഗേറ്റ്-2021 സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ് തെരഞ്ഞെടുപ്പ്. ഒരു വര്‍ഷം പരിശീലനം നല്‍കും. 50,000 രൂപയും ക്ഷാമബത്തയും പരിശീലനകാലം പ്രതിമാസം ലഭിക്കും. പരിശീലനം പൂ

ര്‍ത്തിയാക്കുന്നവരെ 60,000-1,80,000 രൂപ ശമ്പള നിരക്കില്‍ അസിസ്റ്റന്റ് മാനേജരായി നിയമിക്കും. ക്ഷാമബത്ത, ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.