×
login
സൗദി അറേബ്യയില്‍ കേരളത്തിലെ നഴ്സുമാര്‍ക്ക് വന്‍ തൊഴില്‍ അവസരം; നോര്‍ക്ക എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് ഉടന്‍; വിസയും താമസവും വിമാന ടിക്കറ്റും സൗജന്യം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3500 മുതല്‍ 4050 സൗദി റിയാല്‍ വരെ ( ഏകദേശം 70000 രൂപ മുതല്‍ 80000 രൂപ വരെ ) ലഭിക്കും.

സൗദി അറേബ്യയിലെ  സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് ഉടന്‍ ആരംഭിക്കും.  ജൂണ്‍ ആദ്യവാരം തുടങ്ങുന്ന റിക്രൂട്ട്മെന്റില്‍ നഴ്സിംഗില്‍ ബിരുദമുള്ള (ബി എസ് സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3500  മുതല്‍ 4050 സൗദി റിയാല്‍ വരെ ( ഏകദേശം 70000 രൂപ മുതല്‍ 80000 രൂപ വരെ ) ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയിലില്‍ അയയ്ക്കണം.

വിശദവിവരങ്ങള്‍  www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോള്‍ ഫ്രീ നമ്പറുകളിലും 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം)  ലഭിക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.