×
login
എന്‍എസ്എസ് എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഒഴിവുകള്‍; നേരിട്ടും തപാലിലും അപേക്ഷിക്കാം

സ്‌പെഷ്യല്‍ റൂള്‍സ്/സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

എന്‍എസ്എസ് എയിഡഡ് ഹയര്‍  സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

  • ഹയര്‍  സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍-ഹിസ്റ്ററി-ഒഴിവുകള്‍-2, സോഷ്യോളജി-2.
  • ഹയര്‍  സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍)-ഹിന്ദി-1, സംസ്‌കൃതം-3, മാത്തമാറ്റിക്‌സ്-8, കെമിസ്ട്രി-5, ബോട്ടണി-5, സുവോളജി-5, ഇക്കണോമിക്‌സ്, കോമേഴ്‌സ്-10, കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍-5.

സ്‌പെഷ്യല്‍ റൂള്‍സ്/സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം 500 രൂപയ്ക്ക് നേരിട്ടും 550 രൂപയ്ക്ക് ഓര്‍ഡിനറി തപാലിലും ഇനി പറയുന്ന വിലാസത്തില്‍നിന്നും ലഭിക്കുന്നതാണ്- ചീഫ് അക്കൗണ്ട്‌സ് & ഓഡിറ്റ് ഓഫീസര്‍, എന്‍എസ്എസ് ഹെഡ് ഓഫീസ്, പെരുന്ന, ചങ്ങനാശ്ശേരി-686102 (ഫോണ്‍ 0481-2422008) പൂരിപ്പിച്ച അപേക്ഷകള്‍ ജനറല്‍ മാനേജര്‍ ആന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് എന്‍എസ്എസ് സ്‌കൂള്‍സ്, പെരുന്ന, ചങ്ങനാശ്ശേരി എന്ന വിലാസത്തില്‍ ഡിസംബര്‍ 31 നകം ലഭിക്കണം.

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.