×
login
ശ്രീചിത്ര‍യില്‍ നഴ്‌സിങ് ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ഒഴിവുകള്‍ 53, ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 22 നകം

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, ശമ്പളം മുതലായ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.sctimst.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി ഇനി പറയുന്ന തസ്തികകളില്‍ സ്ഥിരം നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

നഴ്‌സിങ് ഓഫീസര്‍: ഒഴിവുകള്‍ നിലവില്‍ 40 (ജനറല്‍-13, എസ്‌സി-8, എസ്ടി-12, ഒബിസി-7, പിഡബ്ല്യുഡി-1). ഇതോടൊപ്പം ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് പാനല്‍ തയ്യാറാക്കുന്നതാണ്.

യോഗ്യത- ബിഎസ്‌സി നഴ്‌സിങ്, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കാര്‍ഡിയാക്/ന്യൂറോ, ബഡ്‌സൈഡ് നഴ്‌സിങ് വര്‍ക്ക് എക്‌സ്പീരിയന്‍സ് അഭിലഷണീയം. അല്ലെങ്കില്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറിയില്‍ (എഗ്രേഡ്) ഡിപ്ലോമായും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ് ബേസിക് നഴ്‌സിങ് ഡിപ്ലോമായും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും. കാര്‍ഡിയാക്/ന്യൂറോ ബഡ്‌സൈഡ് നഴ്‌സിങ് എക്‌സ്പീരിയന്‍സ് അഭിലഷണീയം. കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ പരിജ്ഞാനം വേണം. പ്രായപരിധി 35 വയസ്സ്. ശമ്പള നിരക്ക് 44900-142400 രൂപ. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

മറ്റ് തസ്തികകള്‍: സ്വിച്ച് തെറാപ്പിസ്റ്റ്, ഒഴിവ്-1, ടെക്‌നിക്കല്‍ അസിസ്റ്റന്റ്- ഇന്‍സ്ട്രുമെന്റ്-2, ലാബ്-5, ലൈബ്രറി- കം- ഡോക്കുമെന്റേഷന്‍ അസിസ്റ്റന്റ്-2, സോഷ്യല്‍വര്‍ക്കര്‍-1, മെഡിക്കല്‍ റെക്കോര്‍ഡ്‌സ് അസിസ്റ്റന്റ്-2.  


യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, ശമ്പളം മുതലായ വിവരങ്ങളടങ്ങിയ വിജ്ഞാപനം  www.sctimst.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 22 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.

 

 

 

  comment

  LATEST NEWS


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


  പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി


  'കള്ളോളം നല്ലൊരു വസ്തു...'

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.