×
login
ജിപ്‌മെറില്‍ നഴ്‌സിങ് ഓഫീസര്‍, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്: ഒഴിവുകള്‍ 143

പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്‌മെര്‍) ഇനിപറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫീസ് 1500 രൂപ, എസ്ടി/ എസ്ടി വിഭാഗങ്ങള്‍ക്ക് 1200 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.

* നഴ്‌സിങ് ഓഫീസര്‍, ഒഴിവുകള്‍ 106 (ജനറല്‍ 52, ഇഡബ്ല്യുഎസ്-13, ഒബിസി-20, എസ്‌സി-10, എസ്ടി-11). ശമ്പളം 44900 രൂപ. യോഗ്യത: നഴ്‌സിങ് ബിരുദം അല്ലെങ്കില്‍ ജിഎന്‍എം ഡിപ്ലോമ. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്.

* മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്, ഒഴിവുകള്‍-12 (ജനറല്‍ 2, ഒബിസി-2, എസ്‌സി-1, എസ്ടി-7). യോഗ്യത: മെഡിക്കല്‍ ലബോറട്ടറി സയന്‍സ് ബാച്ചിലേഴ്‌സ് ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 വയസ്.

* ജൂനിയര്‍ എന്‍ജിനീയര്‍- സിവില്‍-1 (ജനറല്‍), ഇലക്ട്രിക്കല്‍-1 (ജനറല്‍), ശമ്പളം 35400 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.

* ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ എന്‍ടിടിസി, ഒഴിവ്-1 (ജനറല്‍). ശമ്പളം 35400 രൂപ. യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്.


* ഡന്റല്‍ മെക്കാനിക്-1 (ജനറല്‍), ശമ്പളം 25500 രൂപ. യോഗ്യത: ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു, അംഗീകൃത ഡന്റല്‍ മെക്കാനിക് സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 30 വയസ്.

* അനസ്‌തേഷ്യ ടെക്‌നീഷ്യന്‍-1 (ജനറല്‍), ശമ്പളം 25500 രൂപ. യോഗ്യത: അനസ്‌തേഷ്യ ടെക്‌നോളജിയില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.

* സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്- 2, ഒഴിവുകള്‍- 7 (ജനറല്‍ 5, ഒബിസി- 1, എസ്‌സി- 1), ശമ്പളം 25500 രൂപ. യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. സ്‌കില്‍ ടെസ്റ്റ്- ഡിക്‌ടേഷന്‍- 10 മിനിറ്റില്‍ 80 വാക്ക് വേഗതയുണ്ടാകണം, ട്രാന്‍സ്‌ക്രിപ്ഷന്‍- 50 മിനിറ്റ് ഇംഗ്ലീഷ്, 65 മിനിറ്റ് (ഹിന്ദി) (കമ്പ്യൂട്ടറില്‍). പ്രായപരിധി 27 വയസ്.

 * ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഒഴിവുകള്‍- 13 (ജനറല്‍ 7, ഇഡബ്ല്യുഎസ് 2, എസ്‌സി-3, എസ്ടി-1). ശമ്പളം 19900 രൂപ, യോഗ്യത: 12-ാം ക്ലാസ്/പ്ലസ്ടു പാസായിരിക്കണം. ടൈപ്പിങ് സ്പീഡ്- 35 വാക്ക് വേഗത (ഇംഗ്ലീഷ്), 30 വാക്ക് വേഗത (ഹിന്ദി) (കമ്പ്യൂട്ടറില്‍ 10.500 കെഡിപിഎച്ച്/9000 കെഡിപിഎച്ച്). പ്രായപരിധി 30 വയസ്.

സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. 30.3.2022 വച്ചാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.jipmer.edu.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 10 മുതല്‍ 30 വരെ സമര്‍പ്പിക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.

 

  comment

  LATEST NEWS


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


  പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.