×
login
എയിംസുകളില്‍ നഴ്‌സിംഗ് ഓഫീസര്‍; അവസരം ന്യൂഡല്‍ഹി ഉള്‍പ്പെടെ 19 എയിംസുകളില്‍, സെലക്ഷന്‍ സെപ്തംബര്‍ 11ന് നടത്തുന്ന നോര്‍സെറ്റ് വഴി

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ ഒബ്ജറ്റിവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ പൊതു വിജ്ഞാനവും അഭിരൂചിയും. അടങ്ങുന്ന 200 ചോദ്യങ്ങളുടെയും പരമാവധി 200 മാര്‍ക്കിനാണ് പരീക്ഷ.

ന്യൂദല്‍ഹി ഉള്‍പ്പെടെ 19 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസുകള്‍) നഴ്‌സിംഗ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇക്കൊല്ലത്തെ നഴ്‌സിംഗ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് കോമണ്‍എലിജിബിലിറ്റി ടെസ്റ്റ് (നോര്‍സെറ്റ്-2022) സെപ്തംബര്‍ 11 ഞായറാഴ്ച ദേശീയതലത്തില്‍ നടത്തും. അപേക്ഷാഫീസ് ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 3000 രൂപ. എസ് സി/ എസ്ടി./ ഇഡബ്ല്യുഎസ് വിഭാഗത്തിന് 2400 രൂപ. ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.aiimsexams.ac.in ല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 21 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.

ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. xഅല്ലെങ്കില്‍ ജനറല്‍ നഴ്‌സിന് മിഡ് വൈഫറി ഡിപ്ലോമായും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ 50ക്ടകകളില്‍  കുറയാതെ ആ ഹോസ്പിറ്റലില്‍ നിന്നും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-30 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സളവ് ലഭിക്കും.

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ ഒബ്ജറ്റിവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ പൊതു വിജ്ഞാനവും അഭിരൂചിയും. അടങ്ങുന്ന 200 ചോദ്യങ്ങളുടെയും പരമാവധി 200 മാര്‍ക്കിനാണ് പരീക്ഷ. വിശദാംശങ്ങള്‍ (സിലബസ് ഉള്‍പ്പെടെ) വിജ്ഞാപനത്തിലുണ്ട്. ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 50 ശതമാനം ഒബിസി 45 ശതമാനം എസ് സി/ എസ്ടി 40 ശതമാനം മാര്‍ക്കില്‍ കുറയാതെ കരസ്ഥമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

നോര്‍ക്ക റൂട്ട്‌സ് വഴി ജര്‍മ്മനിയില്‍ നഴ്‌സുമാരാകാം ഒഴിവുകള്‍ 300


ജര്‍മ്മനിയിലേക്ക് നോര്‍ക്കാ റൂട്ടസ് വഴി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 16ന്  ആരംഭിക്കും. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ- ഓപ്പറേഷനുമായും സഹകരിച്ചാണ് സൗജന്യമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം www.norka.roots.org ല്‍ പ്രസിദ്ധപ്പെടുത്തും. 300 ഒഴിവുകളുണ്ടാവും. നഴ്‌സിംഗ് ഡിഗ്രി ഡിപ്ലോമ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും മുള്ളവര്‍ക്കാണ് അവസരം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ടാവും. വിവിരങ്ങള്‍ 18004253939 എന്ന ടോള്‍ഫ്രീ നമ്പറിലും ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 25 വരെ സമര്‍പ്പിക്കാം.  

ജര്‍മ്മന്‍ പ്രതിനിധികള്‍ നവംബര്‍ ഒന്ന് മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടത്തുന്ന ഇന്റര്‍വ്യൂവിലൂടെയാണ് സെലക്ഷന്‍. തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് ജര്‍മ്മന്‍ ഭാഷ  പരിജ്ഞാനവും നല്‍കുന്നതാണ്. ജര്‍മ്മനിയില്‍ അടിസ്‌ട്രേര്‍ഡ് നഴ്‌സായി നിയമിതയാക്കുന്നവര്‍ക്ക് 2300 മുതല്‍ 2800 യൂറോ വരെ ശമ്പളവും. ഓവര്‍ ടൈം അലവന്‍സ് വേറേയും ലഭിക്കും.  

 

 

  comment

  LATEST NEWS


  നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ


  മലബാര്‍ ബേബിച്ചന്‍- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍


  "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ


  ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും


  പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം


  ഗാനരചയിതാവ് ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ, ആദരം മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.