×
login
വിദേശകാര്യ മന്ത്രാലയത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഇന്റേണ്‍ഷിപ്പിന് 75 പേര്‍ക്ക് അവസരം ലഭിക്കും. താല്‍പര്യമുള്ളവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ www.internship.mea.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫെബ്രുവരി 15നകം അപേക്ഷ നല്‍കണം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും.

ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയം മൂന്നു മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദമുള്ളവര്‍ക്കും നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2022 ഡിസംബര്‍ 31ന് 25 വയസ്സ് കവിയാന്‍ പാടില്ല.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഇന്റേണ്‍ഷിപ്പിന് 75 പേര്‍ക്ക് അവസരം ലഭിക്കും. താല്‍പര്യമുള്ളവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ www.internship.mea.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫെബ്രുവരി 15നകം അപേക്ഷ നല്‍കണം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും.


സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പ്രോഗ്രാം. 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും അപേക്ഷകരെ പരിഗണിക്കുന്ന ക്വാട്ട കം വെയ്‌റ്റേജ് സമ്പ്രദായത്തിലൂടെയാണ് ഇന്റേണ്‍ഷിപ്പിന് തെരഞ്ഞെടുക്കുക. 28 സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് വീതം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭിക്കും.  

എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് രണ്ട് ഉദ്യോഗാര്‍ഥികള്‍ക്കും പിന്നാക്ക ജില്ലകളിലെയും മേഖലകളിലെയും വിഭാഗങ്ങളിലെയും ഉയര്‍ന്ന മാര്‍ക്കുള്ള മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കും. 75 ഇന്റേണ്‍ഷിപ്പുകളില്‍ 30 ശതമാനം വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. എസ്സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.