×
login
ആയുര്‍വേദ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്: 310 ഒഴിവുകള്‍, സെലക്ഷന്‍ ടെസ്റ്റ് മേയ് 15 ന്

ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ്- പഞ്ചകര്‍മ്മ, ഒഴിവുകള്‍ 10, യോഗ്യത- പഞ്ചകര്‍മ്മയില്‍ പോസ്റ്റ് ഗ്രാഡുവേഷനും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 50 വയസ്. പ്രതിമാസ ശമ്പളം 75,0000 രൂപ.

ആയുഷ്, പ്രതിരോധ മന്ത്രാലയങ്ങളുടെ കീഴിലുള്ള രാജ്യത്തെ ആയുര്‍വേദ ഹോസ്പിറ്റലുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ ഡോക്ടര്‍മാരെയും (ജിഡിഎംഒ) (ഒഴിവുകള്‍ 140) ആയുര്‍വേദ ഫാര്‍മസിസ്റ്റുകളെയും (150), ആയുര്‍വേദ സ്‌പെഷ്യലിസ്റ്റുകളെയും (40), പഞ്ചകര്‍മ്മ തെറാപ്പിസ്റ്റുകളെയും (10) റിക്രൂട്ട്‌ചെയ്യുന്നു. ഓണ്‍ലൈന്‍ അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും https://psurectt.in ല്‍നിന്നും ഡൗണ്‍ലോഡ്‌ചെയ്യാം. 

നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ ഓണ്‍ലൈന്‍ അപേക്ഷ മേയ് 5 വൈകിട്ട് 6 മണിവരെ സ്വീകരിക്കും. അപേക്ഷാേഫാറം ന്യൂ രജിസ്‌ട്രേഷന്‍ ലിങ്കിലുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍ കീഴിലുള്ള ന്യൂദല്‍ഹിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്  ഇന്‍ ആയുര്‍വേദിക് സയന്‍സസാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. കരാര്‍ നിയമനമാണ്. 2023 മാര്‍ച്ച് 31 വരെ സേവനമനുഷ്ഠിക്കാം. മേയ് 15 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണിവരെ ചെന്നൈ. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹട്ടി കേന്ദ്രങ്ങളില്‍വച്ച് നടത്തുന്ന ടെസ്റ്റ്/ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

യോഗ്യത: ആയുര്‍വേദ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ജിഡിഎംഒ) തസ്തികക്ക് അംഗീകൃത ആയുര്‍വേദ ബിരുദവും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ (ഐഎസ്എം) സ്‌റ്റേറ്റ്/സെന്‍ട്രല്‍ രജിസ്റ്റര്‍ എന്റോള്‍മെന്റ് ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്. പ്രതിമാസം 50,000 രൂപയാണ് ശമ്പളം.

ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ്- പഞ്ചകര്‍മ്മ, ഒഴിവുകള്‍ 10, യോഗ്യത- പഞ്ചകര്‍മ്മയില്‍ പോസ്റ്റ് ഗ്രാഡുവേഷനും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 50 വയസ്. പ്രതിമാസ ശമ്പളം 75,0000 രൂപ.

ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ്- ശല്യതന്ത്ര, ഒഴിവുകള്‍-10, യോഗ്യത: ശല്യതന്ത്രയില്‍ പിജിയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 50 വയസ്, ശമ്പളം 75,000 രൂപ.


ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ്- കായചികിത്‌സ, ഒഴിവകള്‍-10, യോഗ്യത: കായചികിത്‌സയില്‍ പിജിയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. 50 വയസ്. ശമ്പളം 75,000 രൂപ.

ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ്- പ്രസൂതി തന്ത്ര, ഒഴിവുകള്‍-10, യോഗ്യത- പ്രസൂതി തന്ത്രം ഏവം സ്ത്രീരോഗയില്‍ പിജിയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 50 വയസ്. ശമ്പളം 75,000 രൂപ.

ഈ തസ്തികകള്‍ക്ക് ഐഎസ്എം സ്‌റ്റേറ്റ്/സെന്‍ട്രല്‍ രജിസ്റ്റര്‍ എന്റോള്‍മെന്റ് ഉണ്ടായിരിക്കണം.  ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ഒഴിവുകള്‍-150, യോഗ്യത- ആയുര്‍വേദ ഫാര്‍മസിയില്‍ അംഗീകൃത ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 45 വയസ്. പ്രതിമാസ ശമ്പളം 30,000 രൂപ.

പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്, ഒഴിവുകള്‍-10 (പുരുഷന്‍-5, സ്ത്രീകള്‍-5) യോഗ്യത- ഒരുവര്‍ഷത്തെ അംഗീകൃത പഞ്ചകര്‍മ്മ ടെക്‌നിക്കല്‍ കോഴ്‌സ് പാസായിരിക്കണം. 3 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 45 വയസ്. ശമ്പളം 18,000 രൂപ.

സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് (എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യൂഡി/ഇഡബ്ല്യുഎസ്) ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. അര്‍ഹരായ അപേക്ഷകര്‍ക്ക് എഴുത്തുപരീക്ഷക്കുള്ള അഡ്മിറ്റ്കാര്‍ഡ് ലഭിക്കും. റിക്രൂട്ട്മെന്റ് സംബന്ധിച്ച അറിയിപ്പുകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും  www.ccras.nic.in, www.ayush.gov.in  എന്നീ വെബ്‌സൈറ്റുകളും സന്ദര്‍ശിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.