×
login
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക്ക് സേവക്: ഒഴിവുകള്‍ 2203

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ 2203 ഒഴിവുകളാണുള്ളത്. ദിവസം നാല് മണിക്കൂറില്‍ കുറയാതെ സേവനമനുഷ്ഠിക്കണം. ബിപിഎം ന് 12000 രൂപയും എബിപിഎം/ഡാക്ക് സേവകിന് 10,000 രൂപയുമാണ് ശമ്പളം. മറ്റാനുകൂല്യങ്ങളും ലഭിക്കും.

കേന്ദ്ര തപാല്‍ വകുപ്പിന്റെ വിവിധ സംസ്ഥാനങ്ങളിലായുള്ള പോസ്റ്റല്‍ സര്‍ക്കിളിലുകളിലേക്ക് (ആര്‍എംഎസ് ഉള്‍പ്പെടെ) ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍മാരെയും (ബിപിഎം), അസിസ്റ്റന്റ്ബ്രാഞ്ചു പോസ്റ്റ് മാസ്റ്റര്‍മാരെയും (എബിപിഎം)/ഗ്രാമീണ്‍ ഡാക്ക് സേവക് മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്ത്യയൊട്ടാകെ 38926 ഒഴിവുകളുണ്ട്.

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ 2203 ഒഴിവുകളാണുള്ളത്. ദിവസം നാല് മണിക്കൂറില്‍ കുറയാതെ സേവനമനുഷ്ഠിക്കണം. ബിപിഎം ന് 12000 രൂപയും എബിപിഎം/ഡാക്ക് സേവകിന് 10,000 രൂപയുമാണ് ശമ്പളം. മറ്റാനുകൂല്യങ്ങളും ലഭിക്കും.

വിവിധ സംസ്ഥാന/പോസ്റ്റല്‍ സര്‍ക്കിള്‍/ഡിവിഷനുകളിലും മറ്റും ലഭ്യമായ തസ്തികകളും ഒഴിവുകളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.indiapost.gov.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിട്ടുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശിക ഭാഷ 10-ാം ക്ലാസ്സുവരെയെങ്കിലും പഠിച്ചിരിക്കണം. സൈക്കിള്‍/സ്‌കൂട്ടര്‍/മോട്ടോര്‍സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം. പ്രായപരിധി 18-40 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.

വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം അപേക്ഷ ഓണ്‍ലൈനായി https://indiapostgdsonline.gov.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂണ്‍ 5 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല. വിവിധ ഡിവിഷനുകളിലേക്ക് ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. ഫീസ് ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം അടയ്ക്കാം.


കേരളത്തില്‍ വിവിധ പോസ്റ്റല്‍ സര്‍ക്കിളില്‍ വിവിധ ഡിവിഷനുകളില്‍ (ആര്‍എംഎസ് ഉള്‍പ്പെടെ) ലഭ്യമായ തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തില്‍ ലഭ്യമാണ്. ആകെയുള്ള 2203 ഒഴിവുകളില്‍ ജനറല്‍ വിഭാഗത്തില്‍ 1220 ഒഴിവുകളില്‍ നിയമനം ലഭിക്കും. ഒബിസി-462, ഇഡബ്ല്യുഎസ്-246, എസ്‌സി-179, എസ്ടി-32, പിഡബ്ല്യുഡി-64 എന്നിങ്ങനെയാണ് സംവരണ ഒഴിവുകള്‍.

പ്രാദേശിക ഭാഷയായ മലയാളം അറിഞ്ഞിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ഒരു ഡിവിഷന്‍ തെരഞ്ഞെടുക്കാം. ഒന്നിലധികം ഡിവിഷനിലേക്ക് അപേക്ഷിക്കുന്നതില്‍ വിലക്കില്ല. യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് വെയിറ്റേജില്ല. പത്താംക്ലാസ് പരീക്ഷയുടെ മാര്‍ക്കാണ് പരിഗണിക്കപ്പെടുക. റിക്രൂട്ട്‌മെന്റ്‌സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപ്‌ഡേറ്റുകള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

  comment

  LATEST NEWS


  നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ


  മലബാര്‍ ബേബിച്ചന്‍- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍


  "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ


  ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും


  പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം


  ഗാനരചയിതാവ് ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ, ആദരം മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.