×
login
കളിമണ്‍ ഉല്പന്ന നിര്‍മ്മാണ വിപണനത്തിന് വായ്പാ പദ്ധതി; ഇപ്പോള്‍ അപേക്ഷിക്കാം

വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പലിശ നിരക്ക് ആറ് ശതമാനം. തിരിച്ചടവ് കാലാവധി 60 മാസം. ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകരുടെ പ്രായപരിധി 18 - 55 വയസ്സ്. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.

തിരുവനന്തപുരം: സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിലെ വ്യക്തികള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി നടപ്പാക്കുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പലിശ നിരക്ക് ആറ് ശതമാനം. തിരിച്ചടവ് കാലാവധി 60 മാസം. ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകരുടെ പ്രായപരിധി 18 - 55 വയസ്സ്. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.

പദ്ധതിയുടെ നിബന്ധനകള്‍, അപേക്ഷാ ഫോം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ https://keralapottery.org/ യില്‍ ലഭിക്കും. അപേക്ഷ മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍. പി.ഒ, തിരുവനന്തപുരം- 695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം.

പാലക്കാട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മാര്‍ച്ച് ഒന്നിന്  രാവിലെ 11ന് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പാലക്കാട് ജില്ലാ ഓഫീസിലും മലപ്പുറം, കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് രണ്ടിന് രാവിലെ 11ന് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസിലും എറണാകുളം, തൃശ്ശൂര്‍ ജില്ലയിലുള്ളവര്‍ക്ക് മാര്‍ച്ച് മൂന്നിന് രാവിലെ 11ന് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ തൃശ്ശൂര്‍ ജില്ലാ ഓഫീസിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് മാര്‍ച്ച് അഞ്ച് വരെ എല്ലാ ദിവസവും തിരുവനന്തപുരം രജിസ്ട്രേഡ് ഓഫീസില്‍ നേരിട്ടും അപേക്ഷകള്‍ നല്‍കാം.

അപേക്ഷ സ്വീകരിക്കുന്ന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുടെ വിലാസം:

 

തൃശ്ശൂര്‍: (03/03/2021. 11 മണി) ശക്തന്‍ ആര്‍ക്കേഡ്, മൂന്നാം നില, ശക്തന്‍ നഗര്‍, തൃശ്ശൂര്‍- 680001. ഫോണ്‍: 0487-2424212.

പാലക്കാട്: (01/03/2021. 11 മണി) കെ.റ്റി.വി. ടവേഴ്സ്, മുക്കോണത്ത് പറമ്പ്, യാക്കര റെയില്‍വേ ഗേറ്റിന് സമീപം, പടിഞ്ഞാറെകോട്ട റോഡ്, പാലക്കാട്- 678001. ഫോണ്‍: 0491-2545167.

മലപ്പുറം: (02/03/2021. 11 മണി) നമ്പര്‍ 23/277ജെ & കെ.ബില്‍ഡിംഗ്സ്, മുണ്ടുപറമ്പ, മലപ്പുറം-9. ഫോണ്‍: 0483-2734114.

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.