×
login
പവര്‍ പ്ലാന്റുകളില്‍ എന്‍ജിനിയര്‍ ആകാം, അവസരവുമായി അസാപ് കേരള

പവര്‍ പ്ലാന്റുകളില്‍ എന്‍ജിനിയര്‍ ആയി തൊഴില്‍ ലഭിക്കാന്‍ സഹായിക്കുന്ന കോഴ്‌സില്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, പവര്‍ അനുബന്ധ എഞ്ചിനീയറിംഗില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കു പങ്കെടുക്കാം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ കമ്പനികളില്‍ തൊഴിലവസരവുമുണ്ട്

തിരുവനന്തപുരം: ഊര്‍ജ്ജ മേഖലയില്‍ അനുദിനം വളര്‍ന്നു വരുന്ന തൊഴിലവസരങ്ങള്‍ കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ പവര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുമായി (NPTI)  ചേര്‍ന്ന്  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ പവര്‍ പ്ലാന്റ് എന്‍ജിനിയറിങ് പഠനത്തിന് അവസരം ഒരുക്കുന്നു. പഠന ശേഷം തൊഴില്‍ ഉറപ്പു തരുന്ന ഈ കോഴ്‌സ്, എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

പവര്‍ പ്ലാന്റുകളില്‍  എന്‍ജിനിയര്‍ ആയി തൊഴില്‍ ലഭിക്കാന്‍ സഹായിക്കുന്ന  കോഴ്‌സില്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, പവര്‍ അനുബന്ധ എഞ്ചിനീയറിംഗില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കു പങ്കെടുക്കാം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ കമ്പനികളില്‍ തൊഴിലവസരവുമുണ്ട്.


മെറിറ്റ് അടിസ്ഥാനത്തില്‍ ആദ്യത്തെ 30 പേര്‍ക്കാണ് പ്രവേശനം. കോഴ്‌സ് ഫീസും, മറ്റ് വിവരങ്ങളും അസാപ് കേരള വെബ്‌സൈറ്റ് ആയ  asapkerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999709/623.

 

  comment
  • Tags:

  LATEST NEWS


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.