×
login
ബിരുദക്കാര്‍ക്ക് ഇസിജിസി ലിമിറ്റഡില്‍ പ്രൊബേഷണറി ഓഫീസറാകാം; ഒഴിവുകള്‍ 75, ഓണ്‍ലൈന്‍ അപേക്ഷ ഏപില്‍ 20 നകം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ 'ഇസിജിസി'- ലിമിറ്റഡ് പ്രൊബേഷണറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. എക്‌സിക്യൂട്ടീവ് കേഡറിലുള്ള ഈ തസ്തികയുടെ ശമ്പള നിരക്ക് 53600-102090 രൂപ. ക്ഷാമബത്ത, വീട്ട് വാടകബത്ത, യാത്രാബത്ത, ചികിത്‌സാബത്ത ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുമുണ്ട്. തുടക്കത്തില്‍ ഏകദേശം 16 ലക്ഷം രൂപ വാര്‍ഷിക ശമ്പളമായി ലഭിക്കും. ഒഴിവുകള്‍ 75 (ജനറല്‍ 34, ഒബിസി-13, ഇഡബ്ല്യുഎസ് 7, എസ്‌സി 11, എസ്ടി 10).

യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം വേണം. പ്രായപരിധി 21-3-2022 ല്‍ 21-30 വയസ്. 1992 മാര്‍ച്ച് 22 ന് മുമ്പോ 2001 മാര്‍ച്ച് 21 ന് ശേഷമോ ജനിച്ചവരാകരുത്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും മറ്റും 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.ecgc.in- ല്‍ കരിയര്‍ ലിങ്കില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യൂബിഡി വിഭാഗങ്ങള്‍ക്ക് 175 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 20 നകം സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.


സെലക്ഷന്‍: മേയ് 29 ന് ദേശീയതലത്തില്‍ ടെസ്റ്റ്, ജൂലൈ/ഒാഗസ്റ്റില്‍ നടക്കുന്ന ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷയില്‍ റീസണിങ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗുവേജ്, കമ്പ്യൂട്ടര്‍ നോളഡ്ജ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ് എന്നിവയില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 ചോദ്യങ്ങളുണ്ടാവും. 140 മിനിറ്റ് സമയം ലഭിക്കും. 200 മാര്‍ക്കിനാണിത്. ഇതിന് പുറമെ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഉപന്യാസം/പ്രിസി റൈറ്റിങ് ഡിസ്‌ക്രിപ്റ്റീവ് പേപ്പര്‍ ഉണ്ടാവും. 40 മാര്‍ക്കിനാണിത്. കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദ്രാബാദ്, വിശാഖപട്ടണം, മുംബൈ, ദല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടത്തുക. ഓണ്‍ലൈന്‍ പരീക്ഷയില്‍ കട്ട് ഓഫ് സ്‌കോര്‍ നേടുന്നവരെ ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. നിയമനം ലഭിക്കുന്നവര്‍ ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

 

 

  comment

  LATEST NEWS


  അന്നു കൂടംകുളം; ഇന്ന് വിഴിഞ്ഞം


  വിഴിഞ്ഞം സമരത്തിന്റെ വിപല്‍ സന്ദേശങ്ങള്‍


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.