×
login
ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡില്‍ ട്രെയിനി/പ്രോജക്ട് എഞ്ചിനീയറാകാം, 150 ഒഴിവുകള്‍, കരാര്‍ നിയമനം 3-4 വര്‍ഷത്തേക്ക്, സെലക്ഷന്‍ ബെംഗളൂരുവില്‍

ട്രെയിനി എന്‍ജിനീയര്‍ തസ്തികക്ക് 6 മാസത്തെയും പ്രോജക്ട് എന്‍ജിനീയര്‍ തസ്തികക്ക് 2 വര്‍ഷത്തെയും ഇന്‍ഡസ്ട്രിയല്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) അതിന്റെ ബെംഗളൂരുവിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷ്യന്‍ അസംബ്ലിംഗ്, ടെസ്റ്റിംഗ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനി/പ്രോജക്ട് എന്‍ജിനീയര്‍മാരെ തെരഞ്ഞെടുക്കുന്നു. ആകെ 150 ഒഴിവുകളുണ്ട്. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.bel-india.in ല്‍. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ- 

* ട്രെയിനി എന്‍ജിനീയര്‍- ഒഴിവുകള്‍ 80 (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍-54, മെക്കാനിക്കല്‍-20, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്-4, കമ്പ്യൂട്ടര്‍ സയന്‍സ്-2) (ജനറല്‍-32, ഇഡബ്ല്യുഎസ്-9, ഒബിസി-21, എസ്‌സി-12, എസ്ടി-6). മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ശമ്പളം- ഒന്നാം വര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടാം വര്‍ഷം 35,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ. പ്രായപരിധി 28 വയസ്.

* പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവുകള്‍-70 (ഇസിഇ-44, മെക്കാനിക്കല്‍-20, ഇഇഇ-4, സിഎസ്-2) (ജനറല്‍-29, ഇഡബ്ല്യുഎസ്-6, ഒബിസി-19, എസ്‌സി-11, എസ്ടി-5). നിയമനം നാലുവര്‍ഷത്തേക്കാണ്. ശമ്പളം- ഒന്നാം വര്‍ഷം പ്രതിമാസം 40,000 രൂപ, രണ്ടാം വര്‍ഷം 45,000 രൂപ, മൂന്നാം വര്‍ഷം 50,000 രൂപ, നാലാം വര്‍ഷം 55,000 രൂപ. പ്രായപരിധി 32 വയസ്.


യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ നാലുവര്‍ഷത്തെ ഫുള്‍ടൈം ബിഇ/ബിടെക് മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗകാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (പിഡബ്ല്യുബിഡി) മിനിമം പാസ് മതി.

ട്രെയിനി എന്‍ജിനീയര്‍ തസ്തികക്ക് 6 മാസത്തെയും പ്രോജക്ട് എന്‍ജിനീയര്‍ തസ്തികക്ക് 2 വര്‍ഷത്തെയും ഇന്‍ഡസ്ട്രിയല്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ബ്രാഞ്ചുകാര്‍ക്ക് നെറ്റ് വര്‍ക്കിംഗ്, ഡാറ്റാ സെന്റര്‍ മാനേജ്‌മെന്റിലുള്ള പ്രവൃത്തിപരിചയത്തിന് മുന്‍ഗണന ലഭിക്കും. എസ്‌സി/എസ്ടികാര്‍ക്ക് 5 വര്‍ഷവും ഒബിസികാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ്- പ്രോജക്ട് എന്‍ജിനീയര്‍ക്ക് 472 രൂപ, ട്രെയിനി എന്‍ജിനീയര്‍ക്ക് 177 രൂപ. എസ്‌സി/എസ്ടി/പിഡബ്ലുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 3 വരെ അപേക്ഷ സ്വീകരിക്കും. എഴുത്തുപരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാകേന്ദ്രം ബാംഗ്ലൂരാണ്.

 

  comment

  LATEST NEWS


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.