×
login
വിവിധ തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം; ഒറ്റതവണ രജിസ്‌ട്രേഷന്‍/ ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി രണ്ട് വരെ

അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് അപേക്ഷിക്കേണ്ടത്.

കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്റെ കാറ്റഗറി നമ്പര്‍ 642/ 2021 മുതല്‍ 781/ 2021 വരെയുള്ള വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഡിസംബര്‍ 30, 31 തീയതികളിലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി. വിവരങ്ങള്‍  www.keralapsc.gov.in ല്‍ റിക്രൂട്ട്‌മെന്റ്/നോട്ടിഫിക്കേഷന്‍ ലിങ്കിലും ലഭ്യമാക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി. ഫെബ്രുവരി രണ്ടിനകം ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍പ്പെടുന്ന തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.

ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് 2- ക്ലര്‍ക്ക്/ ഫീല്‍ഡ് അസിസ്റ്റന്റ്/ ഡിപ്പോ അസിസ്റ്റന്റ്. നിരവധി സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കോര്‍പ്പറേഷന്‍/ ബോര്‍ഡുകള്‍/ കമ്പനികള്‍ മുതലായ സ്ഥാപനങ്ങളിലേക്കാണ് നിയമനം. ഒഴിവുകള്‍ കണക്കാക്കിയിട്ടില്ല. യോഗ്യത- ബിഎ, ബിഎസ്‌സി/ ബികോം/ തത്തുല്യ ബുരുദം. പ്രായപരിധി 18-36 വയസ്.

അസിസ്റ്റന്റ് പ്രൊഫസര്‍ (ഫോറന്‍സിക് മെഡിസിന്‍ ഒഴിവ് -1) മെഡിക്കല്‍  വിദ്യാഭ്യാസം, യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എംഡി/എംഎസ് / ഡിഎന്‍ബി, മൂന്നുവര്‍ഷത്തെ അധ്യാപന പരിചയം.മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്‌ട്രേഷനുണ്ടായിരിക്കണം. പ്രായപരിധി 21-46 വയസ്.

അസിസ്റ്റന്റ് പ്രൊഫസര്‍- ആര്‍ക്കിടെക്ച്ചര്‍, കെമിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് / എന്‍ജിനീയറിങ് കോളജുകളിലാണ് നിയമനം യോഗ്യത- ബന്ധപ്പെട്ട ശാഖയില്‍ ബിഇ/ ബിടെകിന് പുറമേ എംഇ/ എംടെക്, ഡിഗ്രി അല്ലങ്കില്‍ പിജി തലത്തില്‍ ഫസ്റ്റക്ലാസ് / തത്തുല്യ ഗ്രേഡില്‍ വിജയിച്ചിരിക്കണം. പ്രായപരിധി 20-39 വയസ് ശമ്പളം എഐസിടിഇ സ്‌കെയിലില്‍ ലഭിക്കും. ഒഴിവുകളുടെ  എണ്ണം കണക്കാക്കിയിട്ടില്ല.

ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍- ഇംഗ്ലീഷ് ശമ്പളം 55200-115300 രൂപ, ഉറുദു (ജൂനിയര്‍)  ഇക്കണോമിക്‌സ് (ജൂനിയര്‍), ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍  (ജൂനിയര്‍) അറബിക്, ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, ജ്യോഗ്രഫി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ്, വിജയിച്ചിരിക്കണം. പ്രായപരിധി 20-40 വയസ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. കേരള ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍ വകുപ്പിന് കീഴിലാണ് നിയമനം. ശമ്പളം 45600-95600 രൂപ.

തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) ശമ്പളം 35600-75400 രൂപ. ഒഴിവുകള്‍ ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം -13, കൊല്ലം- 2, കോട്ടയം- 1, ആലപ്പുഴ-6, തൃശൂര്‍, 3, കാസര്‍ഗോഡ്-9, യോഗ്യത എസ്എസ്എല്‍സി/ തത്തുല്യപരീക്ഷ പാസായിരിക്കണം. നീഡില്‍ വര്‍ക്ക് ആന്റ് ഡ്രസ്‌മേക്കിങ് കെജിടിഇ/ എംജിടിഇ ഹയര്‍/ തത്തുല്യ സര്‍ട്ടിഫിക്കറ്റുണ്ടാകണം. ഡ്രസ്‌മേക്കിങ് എന്‍സിവിടി സര്‍ട്ടിഫിക്കറ്റുകാരെയും പരിഗണിക്കും. പ്രായപരിധി 18-40 വയസ് കെ-ടെറ്റ് പാസായിരിക്കണം.

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍), ഒഴിവുകള്‍ കോഴിക്കോട് -2, വയനാട്-1,  ശമ്പളം 25200-54000 രൂപ (പരിഷ്‌കരണത്തിന് മുമ്പുള്ളത്) യോഗ്യതകള്‍: എസ്എസ്എല്‍സി / തത്തുല്യം. ഫിസിക്കല്‍ എഡ്യുക്കേഷന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്/ വിഎച്ച്എസ്ഇ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്/ ബിപിഎഡ്, എംപിഎഡ്, കെ-ടെറ്റ്/ സി-ടെറ്റ്/ സെറ്റ്/എംഫില്‍/പിഎച്ച്ഡി. പ്രായപരിധി 18-40 വയസ്. വിദ്യാഭ്യാസ വകുപ്പിലേക്കാണ് നിയമനം. പ്രീപ്രൈമറി ടീച്ചര്‍ (വിദ്യാഭ്യാസ വകുപ്പ്) ഒഴിവ്- കോഴിക്കോട്-1, ശമ്പളം 25200-54000 (പരിഷ്‌കരണത്തിന് മുമ്പുള്ളത്) യോഗ്യത എസ്എസ്എല്‍സി/ തത്തുല്യം, നഴ്‌സറി ട്രെയിനിംഗ്  അംഗീകൃത സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി 18-40 വയസ്.

ട്രേഡ്‌സ്മാന്‍ (സാങ്കേതിക വിദ്യാഭ്യാസവകുപ്പ്) ശമ്പളം 19000-43600 രൂപ (പരിഷ്‌കരണത്തിന് മുമ്പുള്ളത്), പ്ലംബര്‍ (തിരുവനന്തപുരം-2), ടെക്‌സ്റ്റൈല്‍, ടെക്‌നോളജി (തിരുവനന്തപുരം -1) ഇലക്‌ട്രോണിക്‌സ് (തിരുവനന്തപുരം-1) കൊല്ലം -4, കോട്ടയം-1, എറണാകുളം 4,  ഇടുക്കി-4, പാലക്കാട്-1, വയനാട്-1) സര്‍വ്വേ (തിരുവനന്തപുരം-2, എറണാകുളം-1), സിവില്‍ (തിരുവനന്തപുരം-3, തൃശൂര്‍-1) കാര്‍പ്പന്ററി (ആലപ്പുഴ-1, കോട്ടയം -2) ഇലക്ട്രിക്കല്‍ (ആലപ്പുഴ-1, വയനാട് -1), വെല്‍ഡര്‍(കോട്ടയം-1, തൃശൂര്‍-1), പോളിമര്‍ ടെക്‌നോളജി (കോട്ടയം-2), ഡീസല്‍ മെക്കാനിക് (എറണാകുളം -1), വയര്‍മാന്‍ (തൃശൂര്‍ -1, കണ്ണൂര്‍-1), ഫിറ്റര്‍ (പാലക്കാട്-4) ഐടി (പാലക്കാട്-1) ഓട്ടോമൊബൈല്‍ മെക്കാനിക് (പാലക്കാട്-1) ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ (കോഴിക്കോട്-1, കണ്ണൂര്‍-1), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (വയനാട്-1) മേസനറി (കണ്ണൂര്‍-1) യോഗ്യത- ബന്ധപ്പെട്ട ഗ്രേഡില്‍ ടിഎച്ച്എസ്എല്‍സി/ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ വിഎച്ച്എസ്‌സി/ തത്തുല്യ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-36 വയസ്.

ഫിഷറീസ് ഓഫീസര്‍ (ഫിഷറീസ് വകുപ്പ്), ഒഴിവുകള്‍ 28, ശമ്പളനിരക്ക് 35600-75400 രൂപ. യോഗ്യത ഫിഷറീസ് സയന്‍സ്/ അനുബന്ധ വിഷയങ്ങളില്‍ അംഗീകൃത ബിരുദം / ബിഎഫ്എസ് സി നോട്ടിക്കല്‍ സയന്‍സ്, ഫിഷറീസ് സസയന്‍സ്, അനുബന്ധ വിഷയങ്ങൡും സുവോളജിയിലും മറ്റും ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18-36 വയസ്.  

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (മെഡിക്കല്‍ വിദ്യാഭ്യാസം) ഒഴിവുകള്‍ 5,  ശമ്പളം 19000- 43600 രൂപ, (പരിഷ്‌ക്കരണത്തിന് മുമ്പുള്ളത്, യോഗ്യത പ്ലസ്ടു/ തത്തുല്യ പരിക്ഷ പാസായിരിക്കണം. ആറ് മാസത്തില്‍ കുറയാതെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സിലുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റുണ്ടാകണം. പ്രായപരിധി 18-36 വയസ്.

മറ്റ് തസ്തികകള്‍: ജൂനിയര്‍ ഇന്‍സ്ട്രക്റ്റര്‍ (കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്) വ്യവസായപരിശീലന വകുപ്പ്) വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (വിമുക്ത ഭടന്മാര്‍ക്ക് മാത്രം) (സൈനിക ക്ഷേമവകുപ്പ്), റിസര്‍ച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്‌സ്) (കിര്‍ത്താഡ്‌സ്) ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -1, (സിവില്‍) തസ്തിക മാറ്റം വഴിയുള്ള നിയമനം (ജലസേചനം/ പൊതുമരാമത്ത് വകുപ്പുകള്‍), ബൈന്‍ഡര്‍ ഗ്രേഡ് -2 (വിമുക്തഭടന്മാര്‍ക്ക് മാത്രം) എന്‍സിസി/ സൈനികക്ഷേമം) ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (വനംവകുപ്പ്), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) യുപിഎസ് തസ്തികമാറ്റം വഴി) , ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം/തസ്തികമാറ്റംവഴി) മെഷ്യന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് -2 (കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്) സെക്യൂരിറ്റി ഗാര്‍ഡ് കം പമ്പ് ഓപ്പറേറ്റര്‍ ഗാര്‍ഡ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍  ലിമിറ്റഡ്.

അസിസ്റ്റന്‍ഡ് പ്രൊഫസര്‍ (ഫിസിയോളജി), കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ (മെഡിക്കല്‍ വിദ്യാഭ്യാസം) ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം വഴിയുള്ള നിയമനം). സെക്യൂരിറ്റി ഓഫീസര്‍ (കേരളത്തിലെ സര്‍വ്വകലാശാലകള്‍),  ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ (ആരോഗ്യവകുപ്പ്), ട്രേസര്‍ (ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ്)  സെക്ഷന്‍ കട്ടര്‍ (മൈനിംഗ് ആന്റ് ട്രെയോളജി),  എല്‍ഡി ക്ലര്‍ക്ക് (തസ്തികമാറ്റംവഴി) (കേരള വാട്ടര്‍ അതോറിട്ടി),  വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (ജയില്‍), ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/ സൂപ്പര്‍ വൈസര്‍ (കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ് ലിമിറ്റഡ്)

യോഗ്യതാ മാനദണ്ഡങ്ങള്‍,-അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാന/ ജില്ലാതല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്,  എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍പ്പെടുന്ന തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സംവരണ ഒഴിവുകളും വിജ്ഞാപനത്തില്‍ ലഭ്യമാണ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.