×
login
പിഎസ്‌സി: കേരള സിറാമിക്‌സില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/സ്റ്റോര്‍കീപ്പര്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്; ഭൂജല വകുപ്പില്‍ മോട്ടര്‍ മെക്കാനിക്

എല്ലാ തസ്തികകള്‍ക്കും സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുണ്ട്.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 66 തസ്തികകളിലേക്ക് (കാറ്റഗറി നമ്പര്‍ 182/2022 മുതല്‍  248/2022) പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സംവരണം ഉള്‍പ്പെടെയുള്ള ഒഴിവുകളും അടങ്ങിയ പിഎസ്‌സി വിജ്ഞാപനം ജൂണ്‍ 15 ലെ അസാധാരണ ഗസറ്റിലും  www.keralapsc.gov.in/notification ലിങ്കിലും ലഭിക്കും. അര്‍ഹതയുള്ളവര്‍ക്ക് ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂലൈ 20 വരെ അപേക്ഷകള്‍ സ്വീകരിക്കും. തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.

ജനറല്‍ റിക്രൂട്ട്‌മെന്റ്: ജൂനിയര്‍ അസിസ്റ്റര്‍/കാഷ്യര്‍/ടൈംകീപ്പര്‍/അസിസ്റ്റന്റ് സ്റ്റേഷന്‍ കീപ്പര്‍, കേരള സിറാമിക്‌സ് ലിമിറ്റഡ്, ഒഴിവുകള്‍-11, ശമ്പള നിരക്ക് 8710-17980 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത-അംഗീകൃത സര്‍വകലാശാല ബിരുദം.  

ഡ്രൈവര്‍ കം- ഓഫീസ് അസിസ്റ്റന്റ് (മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്‌സ് വെഹിക്കിള്‍). കേരള സിറാമിക്‌സ്, ഒഴിവുകള്‍-2, ശമ്പള നിരക്ക് 8710-17980 രൂപ. യോഗ്യത-ഏഴാം ക്ലാസ് പാസായിരിക്കണം. പ്രാബല്യത്തിലുള്ള മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് (എല്‍എംവി & എച്ച്എംവി) ഡ്രൈവേഴ്‌സ് ബാഡ്ജ്  എന്നിവയുണ്ടാകണം. ഹെവി ഡ്യൂട്ടി ഗുഡ്‌സ്/പാസഞ്ചര്‍ വെഹിക്കിള്‍സ് ഓടിക്കാന്‍ കഴിയണം. മെഡിക്കല്‍,  ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരാകരണം. പ്രായപരിധി 18-39 വയസ്സ്.

മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യൂവര്‍), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഒഴിവ്-1, ശമ്പള നിരക്കി 55200-115300 രൂപ. യോഗ്യത-നാച്ചറോപ്പതി ബിരുദം. പ്രായപരിധി 19-41 വയസ്സ്.

ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഹെല്‍ത്ത് സര്‍വ്വീസസ്, ഒഴിവ്-1, ശമ്പളനിക്ക് 39,300-83000 രൂപ. യോഗ്യത-ഒക്കുപ്പേഷണല്‍ തെറാപ്പിയില്‍ അംഗീകൃത ബിരുദം (ബിഒടി), പ്രായപരിധി 20-36 വയസ്സ്.

മോട്ടോര്‍ മെക്കാനിക്/സ്റ്റോര്‍ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടര്‍ ഒഴിവ്-1. ശമ്പള നിരക്ക് -35600-75400 രൂപ. യോഗ്യത-ഡിഗ്രി/ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് അല്ലെങ്കില്‍ ഐടിഐ ഡീസല്‍/മോട്ടോര്‍ മെക്കാനിക് സര്‍ട്ടിഫിക്കറ്റും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-36 വയസ്സ്.

ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രോപ്പോളജി/സോഷ്യോളജി), ഒഴിവ്-1, ശമ്പള നിരക്ക് 35600-75400 രൂപ. യോഗ്യത-ആന്ത്രോപ്പോളജി/സോഷ്യോളജിയില്‍ ഫസ്റ്റ്/സെക്കന്റ് ക്ലാസ് മാസ്റ്റേഴ്‌സ് ബിരുദം, റഗുലര്‍ കോഴ്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദമെടുത്തവര്‍ക്കാണ് അവസരം. പ്രായപരിധി 18-36 വയസ്സ്.


കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നട), ലോ ഡിപ്പാര്‍ട്ട്‌മെന്റ്, ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, ഒഴിവ്-1, ശമ്പളനിരക്ക് 27900-63700 രൂപ. യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, കന്നട ടൈപ്പിങ് ലോവര്‍ പാസായിരിക്കണം. പ്രായപരിധി 18-36 വയസ്സ്.  

പാര്‍ട്ട്‌ടൈം ടെയിലറിങ് ഇന്‍സ്ട്രക്ടര്‍, സോഷ്യല്‍ ജസ്റ്റിസ്, ഒഴിവ്-1. ശമ്പള നിരക്ക്-25100-57900 രൂപ. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യം, കെജിടിഇ/എംജിടിഇ/(ലോവര്‍), ടെയിലറിങ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-36 വയസ്സ്.

ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറില്‍ ചീഫ് സ്റ്റോര്‍കീപ്പര്‍, ഒഴിവ്-1, ശമ്പള നിരക്ക് 2600-7400 രൂപ. (പരിഷ്‌കരണത്തിന് മുമ്പുള്ളത്). യോഗ്യത-സര്‍വ്വകലാശാല ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-36 വയസ്സ്.

എല്ലാ തസ്തികകള്‍ക്കും സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുണ്ട്.

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്‌സ് (എസ്ടി), മെഷ്യനിസ്റ്റ് (എസ്‌സി/എസ്ടി) ഗ്രൗണ്ട് വാട്ടര്‍, ബോട്ട്‌ലാസ്‌കര്‍ (എസ്ടി) കേരള സ്റ്റേറ്റ് വാട്ടല്‍ ട്രാന്‍സ്‌പോര്‍ട്ട്; ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (എസ്ടി) ഹോമിയോപ്പതി; എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എസ്ടി) വിദ്യാഭ്യാസം.

എന്‍സിഎ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍-അറബിക് (എസ്‌സി,എസ്ടി), മാത്തമാറ്റിക്‌സ് (എസ്ടി/എസ്ഇസിസി); ഉറുദു (എസ്‌സി) കോളജ് വിദ്യാഭ്യാസം; അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (എസ്ടി) ഹെല്‍ത്ത് സര്‍വീസസ്; വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്-2 (എസ്ടി), എല്‍ഡി ടൈപ്പിസ്റ്റ് (മുസ്ലിം), ഫോര്‍മാന്‍ (വുഡ് വര്‍ക്ക്‌ഷോപ്പ്) (ഇടിബി) സിഡ്‌കോ; ഹൈസ്‌കൂള്‍ ടീച്ചര്‍- അറബിക് (ETB/SC/ST/LC/A1/V/D/HN),  മാത്തമാറ്റിക്‌സ് കന്നട(എസ്‌സി/എം/എച്ച്എന്‍); ഫുള്‍ ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ അറബിക്-  യുപിഎസ്  (OBC/HN/SC/ST/SCCC/D); എല്‍പിഎസ്-(എസ്ടി/എസ്‌സി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഡി/എച്ച് എന്‍); ഫാര്‍മസിസ്റ്റ് ഹോമിയോ(എസ്ടി/എസ്‌സിസിഇ/ഡി/എച്ച്എന്‍/എസ്ടി); പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് (എസ്ടി/എസ്‌സി), ഉറുദു (എല്‍സി/എഐ); പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍-യുപിഎസ് അറബിക് (എസ്‌സി), പാര്‍ട്ട്‌ടൈം ജൂനിയര്‍ അറബിക് എല്‍പിഎസ്(എസ്‌സി); ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (വിമുക്ത ഭടന്മാര്‍)-  (SC/ST/M/D/SIUCM/SCCC/NCC

, എന്‍സിസി/സൈനിക വെല്‍ഫെയര്‍. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. സൈനിക/വെല്‍ഫെയര്‍ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.