×
login
ഭാരതീയ റിസര്‍വ്വ് ബാങ്കില്‍ ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍: ഒഴിവുകള്‍ 303; ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 18 വരെ

ഓഫീസര്‍ ഗ്രേഡ് ബി(ഡിആര്‍) ജനറല്‍ തസ്തികയിലേക്കുള്ള ഒന്നാംഘട്ടം ഓണ്‍ലൈന്‍ പരീക്ഷ മേയ് 28 നും രണ്ടാംഘട്ടം ഓണ്‍ലൈന്‍/എഴുത്ത് പരീക്ഷ ജൂണ്‍ 25 നും ദേശീയതലത്തില്‍ നടത്തും.

ഭാരതീയ റിസര്‍വ്വ് ബാങ്കില്‍ പരസ്യനമ്പര്‍ 2/2021-22, 3/2021-22 പ്രകാരം വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 303 ഒഴിവുകളുണ്ട്. ഓരോ തസ്തികയിലും ലഭ്യമായ   ഒഴിവുകള്‍ ചുവടെ-

1) ഓഫീസേഴ്‌സ്-ഗ്രേഡ് ബി (ഡിആര്‍), ജനറല്‍ പിവൈ, ഒഴിവുകള്‍ 238.

2) ഓഫീസേഴ്‌സ്-ഗ്രേഡ് ബി (ഡിആര്‍)- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് പോളിസി റിസര്‍ച്ച് (ഡിഇപിആര്‍) പിവൈ-31

3) ഓഫീസേഴ്‌സ്-ഗ്രേഡ് ബി(ഡിആര്‍)-ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് (ഡിഎസ്‌ഐഎം) പിവൈ-25.

4) അസിസ്റ്റന്റ് മാനേജര്‍-രാജ്ഭാഷ. പിവൈ-ഒഴിവുകള്‍-6


5) അസിസ്റ്റന്റ് മാനേജര്‍-പ്രോട്ടോകോള്‍ & സെക്യൂരിറ്റി-പിവൈ-3.

യോഗ്യതാ മാനദണ്ഡങ്ങള്‍, സംവരണം, സെലക്ഷന്‍ നടപടികള്‍, ശമ്പളം, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ  റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rbi.org.in ല്‍ മാര്‍ച്ച് 28 ന് പ്രസിദ്ധീകരിക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 18 വൈകിട്ട് 6 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.

ഓഫീസര്‍ ഗ്രേഡ് ബി(ഡിആര്‍) ജനറല്‍ തസ്തികയിലേക്കുള്ള ഒന്നാംഘട്ടം ഓണ്‍ലൈന്‍ പരീക്ഷ മേയ് 28 നും രണ്ടാംഘട്ടം ഓണ്‍ലൈന്‍/എഴുത്ത് പരീക്ഷ ജൂണ്‍ 25 നും ദേശീയതലത്തില്‍ നടത്തും.

ഓഫീസര്‍ ഗ്രേഡ്ബി(ഡിആര്‍) ഡിഇപിആര്‍/ഡിഎസ്‌ഐഎം തസ്തികകളിലേക്കുള്ള ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ രണ്ടിനും രണ്ടാംഘട്ടം പേപ്പര്‍ രണ്ടും മൂന്നും ഓണ്‍ലൈന്‍/എഴുത്ത് പരീക്ഷകള്‍ ഓഗസ്റ്റ് 6 നും നടത്തുന്നതാണ്.

അസിസ്റ്റന്റ് മാനേജര്‍- രാജ്ഭാഷ & പ്രൊട്ടകോള്‍ ആന്റ് സെക്യൂരിറ്റി തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍/എഴുത്തുപരീക്ഷകള്‍  മേയ് 21 ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ടാവും.

 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.