×
login
റിസര്‍വ് ബാങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ്‌സ്: 841 ഒഴിവുകള്‍

ആകെ 841 ഒഴിവുകളുണ്ട്. തിരുവനന്തപുരം ആര്‍ബിഐയില്‍ 26 ഒഴിവുകളാണുള്ളത്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിവിധ ബ്രാഞ്ചുകളിലേക്ക് ഓഫീസ് അറ്റന്‍ഡന്റ്‌സ്മാരെ തെരഞ്ഞെടുക്കുന്നതിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 841 ഒഴിവുകളുണ്ട്. തിരുവനന്തപുരം ആര്‍ബിഐയില്‍ 26 ഒഴിവുകളാണുള്ളത്. (ജനറല്‍-22, ഇഡബ്ല്യുഎസ്-2, ഒബിസി-2). മറ്റ് ബ്രാഞ്ചുകളിലെ ഒഴിവുകള്‍-ചെന്നൈ-71, ബാംഗ്ലൂര്‍-28, ഹൈദരാബാദ്-57, അഹമ്മദാബാദ്-50, ഭോപ്പാല്‍-25, ഭുവനേശ്വര്‍-24, ചണ്ടിഗഢ്-31, ഗുവഹട്ടി-38, ജമ്മു-6, ജയ്പൂര്‍-43, കാന്‍പൂര്‍-69, കൊല്‍ക്കത്ത-35, മുംബൈ-202 , നാഗ്പൂര്‍-55, ന്യൂദല്‍ഹി-50, പാറ്റ്‌ന-28. അപേക്ഷകര്‍ അതത് സംസ്ഥാനത്തെ സ്ഥിരതാമസക്കാരായിരിക്കണം. പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം വേണം.

 

യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം 1.2.2021 ല്‍ 18-25 മധ്യേയാവണം. 1996 ഫെബ്രുവരി രണ്ടിന് മുന്‍പോ 2003 ഫെബ്രുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം ഒബിസിക്കാര്‍ക്ക് 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുഡി)-10 വര്‍ഷം, വിധവകള്‍/ വിവാഹബന്ധം വേര്‍പെടുത്തിയവര്‍-10 വര്‍ഷം, വിമുക്ത ഭടന്മാര്‍ക്ക് ചട്ടപ്രകാരം എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ട്. ബിരുദമോ ഉയര്‍ന്ന യോഗ്യതകളോ ഉള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.rbi.org.in  ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് (ഇന്റിമേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ)-450 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഇന്റിമേഷന്‍ ചാര്‍ജ്ജായ  50 രൂപ നല്‍കിയാല്‍ മതി. റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്ക് ഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മാര്‍ച്ച് 15 നകം സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളോ  ബാങ്കിന് അയക്കേണ്ടതില്ല. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍: ഏപ്രില്‍ 9, 10 തീയതികളില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റ്, ലാംഗുവേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്, ഒബ്ജടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ ടെസ്റ്റില്‍ റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവയര്‍നെസ് (പൊതുവിജ്ഞാനം), ന്യൂമെറിക്കല്‍ എബിലിറ്റി എന്നിവയില്‍ 120 ചോദ്യങ്ങളുണ്ടാവും, 120 മാര്‍ക്കിനാണ് പരീക്ഷ. 20 മിനിട്ട് സമയം അനുവദിക്കും. ഉത്തരം തെറ്റിയാല്‍ കാല്‍ (1/4) മാര്‍ക്ക് വീതം കുറയ്ക്കും. ഇതില്‍ യോഗ്യതനേടുന്നവര്‍ ലാംഗുവേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റിലും യോഗ്യത നേടണം. എല്‍പിറ്റിയ്ക്ക് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് ഏപ്രില്‍/മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. അന്തിമ തെരഞ്ഞെടുപ്പ് വൈദ്യപരിശോധന, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.

കേരളത്തില്‍ കണ്ണൂര്‍, കൊച്ചി,കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം പരീക്ഷാ കേന്ദ്രങ്ങളാണ്.തെരഞ്ഞെടുക്കപ്പെടുന്നവരെ 10940-23700 രൂപ ശമ്പളനിരക്കില്‍ ഓഫീസ് അറ്റന്‍ഡന്റായി നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടക ബത്ത, ഗ്രേഡ് അലവന്‍സ് ഉള്‍പ്പെടെ നിലവില്‍ പ്രതിമാസം 26508 രൂപ ശമ്പളമായിലഭിക്കും. ടുതല്‍ വിവരങ്ങള്‍www.rbi.org.in ല്‍ ഉണ്ട്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.