×
login
വ്യവസായ വാണിജ്യ വകുപ്പില്‍ 59 റിസോഴ്‌സ് പേഴ്‌സണ്‍; ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 12 വരെ

പ്രായപരിധി 27.12.2021 ല്‍ 18-30 വയസ്സ്. റഗുലര്‍ കോഴ്‌സുകളില്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കും.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസിന് കീഴില്‍ എംഎസ്എംഇ ഫെസിലിറ്റേഷന്‍ സെന്ററുകളിലേക്ക്  റിസോഴ്‌സ് പേഴ്‌സണല്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ഓണ്‍ലൈനായി ജനുവരി 12 വരെ സമര്‍പ്പിക്കാം. 59 ഒഴിവുകളുടെ പ്രതിമാസ ശമ്പളം 20,000 രൂപ.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (തിരുവനന്തപുരം)വെബ്‌സൈറ്റായ  www.cmdkerala.net ല്‍ ലഭ്യമാണ്.

യോഗ്യത: ബിടെക്/എംബിഎ/എംസിഎ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 27.12.2021 ല്‍ 18-30 വയസ്സ്. റഗുലര്‍ കോഴ്‌സുകളില്‍  യോഗ്യത നേടിയവരെയാണ് പരിഗണിക്കും.

ജില്ലാതല തെരഞ്ഞെടുപ്പാണ്. ഏതെങ്കിലുമൊരു ജില്ലയിലേക്ക് ഓണ്‍ലൈനായി മാത്രം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.