×
login
ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് നാവികസേനയില്‍ സെയിലറാകാം: ഒഴിവുകള്‍ 2500, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെ

യോഗ്യതാപരിക്ഷയുടെ മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്തുപരീക്ഷയ്ക്കും കായികക്ഷമതാ പരീക്ഷയ്ക്കും ക്ഷണിക്കും. എഎയ്ക്കും എസ്എസ്ആറിനും ഒബ്ജക്ടീവ് മാതൃകയിലുള്ള പൊതുപരീക്ഷയാണ് പൊതുപരീക്ഷയാണ് നടത്തുക.

ശാസ്ത്രവിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് ഇന്ത്യന്‍ നാവിക സേനയില്‍ സെയിലറാകാം. ആര്‍ട്ടിഫൈസര്‍ അപ്രന്റീസ് വിഭാഗത്തില്‍ (എഎ) 500 ഒഴിവുകളും സീനിയര്‍ സെക്കന്ററി റിക്രൂട്ട്‌സ് (എസ്എസ്ആര്‍) വിഭാഗത്തില്‍ 2000 ഒഴിവുകളുമുണ്ട്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അവസരം. ഓഗസ്റ്റ് 2022 ബാച്ച് കോഴ്‌സിലേക്കാണ് അപേക്ഷിക്കാവുന്നത്. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.joinindiannavy. gov.in ല്‍ ലഭ്യമാകും. അര്‍ഹതയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

വിദ്യാഭ്യാസയോഗ്യത: സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സിന് (എസ്എസ്ആര്‍) മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്ക് പുറമെ കെമിസ്ട്രി ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലൊന്ന് കൂടി പഠിച്ച് പ്ലസ്ടു/ തത്തുല്യബോര്‍ഡ് പരീക്ഷ പാസായിരിക്കണം. എന്നാല്‍ ആര്‍ട്ടിഫൈസര്‍ അപ്രന്റിസിന് (എഎ) ഇതേ ശാസ്ത്രവിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.  2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലൈ 31നും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക.

സെലക്ഷന്‍: യോഗ്യതാപരിക്ഷയുടെ മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്തുപരീക്ഷയ്ക്കും കായികക്ഷമതാ പരീക്ഷയ്ക്കും ക്ഷണിക്കും. എഎയ്ക്കും എസ്എസ്ആറിനും ഒബ്ജക്ടീവ് മാതൃകയിലുള്ള പൊതുപരീക്ഷയാണ് പൊതുപരീക്ഷയാണ് നടത്തുക. ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്‌സ്, പൊതുവിജ്ഞാനം എന്നിവയിലാണ് ചോദ്യങ്ങള്‍. ഒരു മണിക്കൂര്‍ സമയം ലഭിക്കും. പരീക്ഷയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ടാവും. ടെസ്റ്റ് നടത്തുന്ന ദിവസം തന്നെ കായിക ക്ഷമതാ പരീക്ഷയുമുണ്ടാകും. 7 മിനിട്ടില്‍ 1.6 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണം. 20 സ്‌ക്വാറ്റ്‌സ് (ഉതക് ബൈരാക്), 10 പുഷ് അപ്‌സ് എന്നിവ അടക്കമുള്ളകായികക്ഷമതാ പരീക്ഷയിലും യോഗ്യത നേടണം. ടെസ്റ്റുകള്‍ മേയ്/ജൂണ്‍ മാസത്തിലുണ്ടാവും.

ഓള്‍ ഇന്ത്യ മെരിറ്റ് ഓഡറില്‍ എഎയ്ക്ക്  600 പേരെയും എസ്എസ്ആര്‍ ന് 2500 പേരെയും (സ്റ്റേറ്റ് മെരിറ്റ് അടിസ്ഥാനത്തില്‍) വൈദ്യപരിശോധനയ്ക്ക് ക്ഷണിക്കും. ഐഎന്‍എസ് ചില്‍ക്കയില്‍ വച്ച് മിലിട്ടറി ഡോക്ടര്‍മാരാണ് വൈദ്യപരിശോധനയും ശാരീരിക യോഗ്യതയുമൊക്കെ പരിശോധിക്കുക.


157 സെ.മീറ്ററില്‍ കുറയാതെ ഉയരവും അതിനനുസൃതമായ ഭാരവും നെഞ്ചളവും ഉണ്ടാകണം. നെഞ്ചളവില്‍ 5 സെ.മീ. വികാസശേഷിയുണ്ടാകണം. നല്ല കായികശേഷിയും മാനസികാരോഗ്യവും കാഴ്ചശക്തിയുമുള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരെയാണ് തെരഞ്ഞെടുക്കുക.  

പരിശീലനം: ഐഎന്‍എസ് ചില്‍ക്കയില്‍ 2022 ഓഗസ്റ്റില്‍ പരിശീലനം തുടങ്ങും. എഎയ്ക്ക് 9 ആഴ്ചത്തെയും എസ്എസ്ആര്‍ ന് 22 ആഴ്ചത്തേയും ബേസി ട്രെയിനിങ് നല്‍കും. തുടര്‍ന്നു വിവിധ നേവല്‍ ട്രെയിനിങ് എസ്റ്റാബ്ലിഷ്‌മെന്റുകളില്‍ അലോട്ട് ചെയ്യുന്ന ട്രേഡുകളില്‍ പ്രൊഫഷണല്‍ പരിശീലനം ലഭിക്കും. പരിശീലനകാലം പ്രതിമാസം 14600 രൂപ സ്റ്റൈപന്റുണ്ട്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 21700-69100 രൂപ ശമ്പള നിരക്കില്‍ സെയിലര്‍മാരായി നിയമിക്കും. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ പദവി വരെ ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളുമെല്ലാം വിജ്ഞാപനത്തിലുണ്ട്.

 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.